സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ നോട്ടീസ് ... ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഇന്നു ഹാജരാകാനാണ് നോട്ടീസ്

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ നോട്ടീസ്. ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഇന്നു ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബംഗളുരുവില്‍ മയക്കുമരുന്നുമായി പിടിയിലായ എറണാകുളം സ്വദേശി അനൂപ് മുഹമ്മദുമായി ബിസിനസ് പങ്കാളിത്തം ഉള്‍പ്പെടെ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണിത്.2015 നുശേഷം രജിസ്റ്റര്‍ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു.
എന്നാല്‍, കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചിലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. അവയുടെ ലൈസന്‍സും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാര്‍ഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകള്‍ ഈ കമ്പനികളുടെ മറവില്‍ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കും.
സ്വര്‍ണക്കടത്തു കേസും മയക്കുമരുന്നു കേസും തമ്മില്‍ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ അന്വേഷണം. അതോടൊപ്പം ബംഗളുരുവില്‍ കഴിഞ്ഞ ദിവസം മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ അരൂര്‍ സ്വദേശി നിയാസ് മുഹമ്മദിന് അനൂപ് മുഹമ്മദിന്റെ സംഘവുമായുള്ള ബന്ധം അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha