സൈക്കോവ്‌സ്‌കിയുമായി ബന്ധപ്പെട്ട കൊച്ചി ലഹരി കേസ് അട്ടിമറിച്ചത് അനൂപിന്റെ 'ബോസ്'!

ബെംഗളൂരുവില്‍ പിടിക്കപ്പെട്ട അനൂപ് മുഹമ്മദ് പങ്കാളിയായ റാക്കറ്റാണ് യുവാക്കള്‍ക്കിടയില്‍ 'റഷ്യന്‍ സീക്രട്ട്' എന്നു പേരിട്ട രാസ ലഹരിപദാര്‍ഥം പ്രചരിപ്പിക്കാനെത്തിയ റഷ്യന്‍ സംഗീതജ്ഞന്‍ വാസ്ലി മാര്‍ക്കലോവിനെ (സൈക്കോവ്‌സ്‌കി) കേരളത്തിലിറക്കിയത്. പൊലീസിന്റെ പിടിയിലായ സൈക്കോവ്‌സ്‌കിയില്‍ നിന്നു പിടിച്ച ലഹരിമരുന്നിന്റെ യഥാര്‍ഥ സാംപിള്‍ മാറ്റിയാണ് രാസപരിശോധനയ്ക്ക് അയച്ചതെന്നും വിവരം ലഭിച്ചു. ബെംഗളൂരു 'സിനിമാ ലഹരി' കേസ് അന്വേഷിക്കുന്ന നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് (എന്‍സിബി) ലഭിച്ച മൊഴികളിലാണ് ഇക്കാര്യമുള്ളത്.
തൊണ്ടി മുതല്‍ ലഹരി പദാര്‍ഥമല്ലെന്ന പരിശോധനാഫലം വന്നതോടെ കേസ് അട്ടിമറിക്കപ്പെട്ടു. കാക്കനാട് കെമിക്കല്‍ അനലറ്റിക്കല്‍ ലാബില്‍ സമര്‍പ്പിച്ച സാംപിളിലാണ് തിരിമറി നടത്തിയത്.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 2015 മേയ് 24-ന് നടന്ന സംഗീത പാര്‍ട്ടിക്കിടയില്‍ അറസ്റ്റിലായ സൈക്കോവ്‌സ്‌കിയെ സംരക്ഷിക്കാന്‍ പൊലീസിനെ സ്വാധീനിച്ചു സാംപിളില്‍ തിരിമറി നടത്തിച്ചതു അനൂപിന്റെ 'ബോസ്' ആണെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. അനൂപിന്റെ ലഹരി ഇടപാടുകള്‍ക്കു ചരടുവലിച്ചതും ഇതേയാളാണെന്നാണ് സൂചന.
സൈക്കോവ്‌സ്‌കിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മിഥുന്‍ സി.വിലാസിന്റെ (ഡിജെ കോക്കാച്ചി) മൊഴികള്‍ അന്വേഷണ സംഘം മാറ്റിപ്പറയിച്ച വിവരവും ചോദ്യം ചെയ്യലില്‍ പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha