നീലേശ്വരത്ത് രണ്ടരവയസ്സുകാരിയുമായി അമ്മ കിണറ്റില്‍ ചാടി.... സംഭവം കണ്ട യുവാക്കള്‍ ഉടന്‍ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി, അമ്മയെ രക്ഷപ്പെടുത്താനായില്ല, ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്

നീലേശ്വരത്ത് രണ്ടരവയസ്സുകാരിയുമായി അമ്മ കിണറ്റില്‍ ചാടി.... സംഭവം കണ്ട യുവാക്കള്‍ ഉടന്‍ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി, അമ്മയെ രക്ഷപ്പെടുത്താനായില്ല, ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
മടിക്കൈ കാലിച്ചാം പൊതിയിലെ പാലങ്കി സുധാകരന്റെ ഭാര്യ ബിന(35 )യാണ് രണ്ടര വയസുകാരിയായ മകളെയും എടുത്ത് വീട്ടിലെ കിണറ്റില്‍ ചാടിയത്. ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെയാണു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.സംഭവം കണ്ട സമീപ വാസികളായ മുന്നു യുവാക്കള്‍ ഉടന്‍ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി . കിണറിന്റെ പടവില്‍ പിടിച്ചു നിന്നതിനാലാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത് . അമ്മയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല .
വിവരമറിഞ്ഞ് കാഞ്ഞങ്ങാടുനിന്നു അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി . കുട്ടിയെയും രക്ഷപ്പെടുത്താനിറങ്ങിയവരെയും പുറത്തെത്തിച്ചു . കുട്ടിയെ ആശുപത്രിയിലേക്കുമാറ്റി. അഞ്ചു മിറ്ററോളം ആഴത്തില്‍ മുങ്ങിയ ബിനയെ പിന്നിട് പാതാള കരണ്ടി ഉപയോഗിച്ച് ആണ് പുറത്തെടുത്തത്.
" f
https://www.facebook.com/Malayalivartha