പട്ടര്‍പാലത്ത് ബിജെപി പ്രവര്‍ത്തകന്‍ ഷാജിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍

പട്ടര്‍പാലത്ത് ബിജെപി പ്രവര്‍ത്തകന്‍ ഷാജിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ ഉടന് അറസ്റ്റിലാകുമെന്ന് കോഴിക്കോട് നോര്‍ത്ത് എസിപി. കോഴിക്കോട് മായനാട് പുനത്തില്‍ അബ്ദുല്ല, പൂവാട്ട്പറമ്ബ് സ്വദേശി ചായിച്ചന്‍കണ്ടി അബ്ദുല്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്.
പട്ടര്‍പാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ കെ.കെ ഷാജിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് രാത്രിയാണ് ഇവര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കേസിലെ ഒന്നും മൂന്നും പ്രതികളാണ് പിടിയിലായിരിക്കുന്നത്. യാത്രക്കാരായി ഷാജിയുടെ ഓട്ടോറിക്ഷയില്‍ കയറി തയ്യില്‍ത്താഴത്ത് വച്ച് സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജി മാസങ്ങളോളം ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha