തലതല്ലി ശാസ്ത്രലോകം... ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന് ആന്റി ക്ലൈമാക്‌സെന്ന് റിപ്പോര്‍ട്ട്; കോവിഡ് വാക്‌സിന്‍ പരീക്ഷിച്ച ഒരാളില്‍ പ്രതികൂല ഫലം കാണിച്ചു; ആശങ്കയ്ക്കിടെ ഓക്‌സ്ഫഡ് കോവിഡ് വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവച്ചു

ഈ കൊറോണ വൈറസ് മനുഷ്യനെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. മനുഷ്യന്‍ മനസമാധാനത്തോടെ ഒന്ന് പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷം ആകാറായി. ഒന്ന് ചുറ്റിക്കളിക്കാനോ ഒന്നു ചുറ്റിക്കറങ്ങാനോ പോലുമാകുന്നില്ല. പിച്ചക്കാരന്‍ മുതല്‍ കോടീശ്വരന്‍ വരെയുള്ളവര്‍ കൊറോണയെ ശപിച്ചു കഴിഞ്ഞു. എല്ലാത്തട്ടിലും ഉള്ളവരുടെ മനസമാധാനം കൊറോണ കാരണം പോയി കിട്ടി. സകലമാന പേരേയും ദാരിദ്രത്തിലേക്ക് തള്ളിവിട്ടു. പണത്തിന്റേയും ആഹാരത്തിന്റേയും വില എല്ലാവരും അറിഞ്ഞു. സകല പേര്‍ക്കും മൂക്കും വായും പൊത്താതെ പുറത്തിറങ്ങാന്‍ കഴിയുന്നില്ല.
എന്ന് ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നാണ് എല്ലാവരും ചോദിച്ചുകൊണ്ടിരുന്നത്. ഈ മാസ്‌കൊന്ന് ഊരിക്കളയാന്‍ എത്രനാളെടുക്കും. സാരമില്ല കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. നവംബറിലോ മറ്റോ പുറത്തിറങ്ങും. അതുകഴിഞ്ഞ് ഇരട്ടി ശക്തിയോടെ പുറത്തിറങ്ങാമെന്നാണ് കരുതിയത്. എന്നാല്‍ ഇടിത്തീപോലെ വാക്‌സിന്‍ പരീക്ഷണത്തില്‍ വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. വാക്‌സീന്‍ കുത്തിവച്ച ഒരാള്‍ക്ക് അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്‌തെന്ന്.
ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ്19 പ്രതിരോധ വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്. പരീക്ഷിച്ചവരില്‍ ഒരാളില്‍ പ്രതികൂല ഫലം കണ്ടതിനെ തുടന്നാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചത്. വാക്‌സീന്‍ കുത്തിവച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നതായി ആസ്ട്ര സെനക പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. പുണെ സീറം ഇന്‍സ്റ്റിറ്റിയൂട്ടും പരീക്ഷണം നടത്തിയിരുന്നു. കോവിഡ്19 പ്രതിരോധ വാക്‌സീന്‍ അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു.
മരുന്നിന്റെ പാര്‍ശ്വ ഫലമാണിതെന്നാണ് കരുതുന്നത്. രോഗം ബാധിച്ചയാള്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്നാണ് വിശ്വാസമെന്ന് ആസ്ട്ര സെനക പ്രതികരിച്ചു. 2021 ജനുവരിയോടെ വിപണിയില്‍ എത്തുമെന്ന് കരുതിയിരുന്ന ഓക്‌സ്ഫഡ് വാക്‌സീന്‍ ഇതോടെ വൈകുമെന്ന് ഉറപ്പായി. ഇത് രണ്ടാം തവണയാണ് വാക്‌സീന്‍ പരീക്ഷണം നിര്‍ത്തി വയ്ക്കുന്നത്.
ജലദോഷ പനിയുണ്ടാക്കുന്ന അഡെനോവൈറസിന് ജനിതക പരിവര്‍ത്തനം വരുത്തിയാണ് ഓക്‌സ്ഫഡ് വാക്‌സീന്‍ വികസിപ്പിച്ചത്. മൃഗങ്ങളിലെ പരീക്ഷണം വിജയകരമായതിനു പിന്നാലെയാണ് മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചത്. ആദ്യ 2 ഘട്ടങ്ങള്‍ വിജയകരമായെന്നു വ്യക്തമാക്കി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 1077 പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ സാധ്യതാ വാക്‌സിന്‍ നല്‍കിയത്. ഇവരില്‍ 90% പേരിലും വൈറസിനെതിരെ ആന്റിബോഡികളും ടി കോശങ്ങളും രൂപപ്പെട്ടിരുന്നു. ഗുരുതര പാര്‍ശ്വഫലങ്ങളുമില്ലായിരുന്നു. തുടര്‍ന്നാണ് അവസാന ഘട്ട പരീക്ഷണം നടത്തിയത്.
അതേസമയം റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ 'സ്പുട്‌നിക് 5' ഈയാഴ്ച തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്ന് സൂചന. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുതിന്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ദിവസങ്ങള്‍ക്കകം, അതായത് സെപ്റ്റംബര്‍ പത്തിനും 13നുമിടെ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുമെന്നും തൊട്ടുപിന്നാലെതന്നെ അത് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുതിന്റെ മകള്‍തന്നെ വാക്‌സിന്‍ സ്വീകരിച്ചുവെന്ന് അദ്ദേഹം ഓഗസ്റ്റ് 11 ന് വെളിപ്പെടുത്തിയിരുന്നു. അതിനിടെ,സ്പുട്‌നിക് 5 വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നടത്തുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. അതിനിടെയാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ്19 പ്രതിരോധ വാക്‌സിന്‍ നിര്‍ത്തിവച്ചത്. അങ്ങനെ മരുന്നിനായുള്ള കാത്തിരുപ്പ് നമുക്കിനിയും തുടരേണ്ടി വരും.
https://www.facebook.com/Malayalivartha