വെറുതേ ചിന്തിച്ചാല്‍... ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റിലാകുമ്പോള്‍ സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാട് വീണ്ടും ചര്‍ച്ചയിലേക്ക്; ബോളിവുഡിലെ അലയൊളികള്‍ ഇങ്ങ് മലയാളത്തിലും എത്തുമ്പോള്‍

ഒരു സുശാന്ത് സിങ് രാജ്പുത്ത് കേരളത്തിലുമുണ്ടാകുമോ? ഹിന്ദി സിനിമയെ മാത്യകയാക്കി മുന്നോട്ടു പോകുന്ന മലയാള സിനിമയെ കുറിച്ച് ഇങ്ങനെയാരെങ്കിലും ചിന്തിച്ചാല്‍ അതില്‍ അത്ഭുതമൊന്നുമില്ല.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.) അറസ്റ്റ് ചെയ്തതോടെയാണ് സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാട് വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് റിയയെ അറസ്റ്റ് ചെയ്തത്.
മലയാള സിനിമയില്‍ ലഹരി പിടിമുറുക്കുന്നുവെന്ന ആരോപണം ഏറെ നാളായി കേള്‍ക്കുന്നതാണ്. നിര്‍മ്മാതാക്കളുടെ സംഘടന തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചു. മയക്കുമരുന്ന് വിതരണത്തിനായി മലയാളസിനിമയില്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ട് മുമ്പേയുണ്ട്. മലയാള സിനിമയില്‍ ലഹരി പിടിമുറുക്കുന്നുണ്ടെന്ന് സിനിമാക്കാര്‍ തന്നെ സമ്മതിക്കുന്നു. മയക്കുമരുന്ന് വിതരണത്തിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ആരോപണമുണ്ട്. കൊച്ചിയില്‍ സിനിമക്കാര്‍ക്ക് ഫ്‌ളാറ്റ് കൊടുക്കാന്‍ ഉടമസ്ഥര്‍ക്ക് മടിയാണ്.
നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കിടയിലാണ് റിയയുടെ അറസ്റ്റ്. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിയ ചക്രബര്‍ത്തി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. താനുമായി അടുപ്പം തുടങ്ങുന്നതിന് മുന്‍പ് തന്നെ സുശാന്ത് മയക്കുമരുന്നു ഉപയോഗിച്ചിരുന്നുവെന്ന് റിയ നേരത്തെ എന്‍.സി.ബിക്ക് മൊഴി നല്‍കിയിരുന്നു.
സുശാന്തിനൊപ്പം മയക്കുമരുന്നു നിറച്ച സി?ഗരറ്റ് വലിച്ചിരുന്നുവെന്നാണ് റിയ ചോദ്യം ചെയ്യലില്‍ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. സുശാന്തിന് വേണ്ടി സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി വഴിയാണ് റിയ മയക്കുമരുന്നു സംഘടിപ്പിച്ചിരുന്നത്. ഷോവിക് അറസ്റ്റിലാണ്. കൂടുതല്‍ ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിയയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്‌സാപ് ചാറ്റുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ഗൗരവ്, ജയ ഷാ എന്നീ ഡ്രഗ് ഡീലര്‍മാരുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റുകളാണ് പുറത്ത് വന്നത്.
റിയയുടെ അവസ്ഥ തന്നെയാണ് മലയാള സിനിമയിലും ഉള്ളത്. ലഹരിക്ക് അടിമപ്പെട്ട മലയാള താരങ്ങള്‍ കരാര്‍ ഒപ്പിട്ട സിനിമകളില്‍ നിന്നു പോലും മാറി നില്‍ക്കുന്നസാഹചര്യമുണ്ട്.
മലയാള സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലഹരിയുടെ തടവറയിലാണോ? കൊക്കെയ്‌നും ചരസും ന്യൂജന്‍ സിനിമക്കാരുടെ കൂട്ടുകാരാണോ ? മയക്കുമരുന്ന് ഉപയോഗം സിനിമക്കാര്‍ക്കിടയില്‍ വര്‍ധിക്കാന്‍ കാരണമെന്താണ്? സിനിമയിലെ അണിയറക്കാരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ആരെയും ഞെട്ടിക്കുന്നതാണ്.
തിരുവനന്തപുരവും കോഴിക്കോടും വിട്ട് മലയാളസിനിമ കൊച്ചിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. എന്തും ഏതും ഞൊടിയിടയില്‍ കൈവെള്ളയിലെത്തുന്ന സ്ഥലമാണ് കൊച്ചി. മെട്രോ നഗരത്തില്‍ ന്യൂജന്‍ കുട്ടികള്‍ സിനിമയുടെ കാര്യക്കാരായി മാറി. കൊച്ചി നഗരത്തിലെ ഫ്‌ലാറ്റുകള്‍ മിക്കതും ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ടവരുടെ താവളങ്ങളാണ്. രാവും പകലും ആളുകള്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്തിനെ പോലീസ് പിടിച്ചിട്ട് അധികനാളായില്ല. ലഹരി മൂത്ത് ഉടുതുണി പോലുമില്ലാതെ തൊട്ടടുത്ത ഫ്‌ലാറ്റില്‍ താമസിച്ച വീട്ടമ്മയെ കയറിപ്പിടിച്ചതിനായിരുന്നു ഇത്. ഫ്‌ലാറ്റുകളില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ പലരും സിനിമക്കാര്‍ക്ക് ഫല്‍റ്റ് കൊടുക്കാതായി.
അടുത്തിടെയാണ് ന്യൂജന്‍ സിനിമകളിലെ അവിഭാജ്യഘടകമായ ഒരു യുവനടനെ ഇന്റര്‍വ്യൂ ചെയ്യാന്‍ കൊച്ചിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ താരത്തിന്റെ ഫ്‌ലാറ്റിലെത്തിയത്. ന്യൂജന്‍ സിനിമയിലെ നായകന്റെ റൂമിനേക്കാള്‍ വൃത്തികേടായി കിടക്കുന്ന റൂമില്‍ പാതിയടഞ്ഞ കണ്ണുമായി യുവനടന്‍ ഇരിപ്പുണ്ട്. കലങ്ങിയ കണ്ണുകളില്‍നിന്നു ലഹരി വിട്ടൊഴിഞ്ഞിട്ടില്ല. രണ്ടു മണിക്കൂറോളം കാത്തിരുന്നെങ്കിലും ഇന്റര്‍വ്യു നടക്കില്ലെന്നു കണ്ട് മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചുപോയി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരു വര്‍ഷം മുമ്പാണ് നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഫല്‍റ്റില്‍ നിന്നും കൊക്കെയ്‌നുമായി പിടിയിലാകുന്നത്.
താരങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗം അപകടകരമാംവിധം വര്‍ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് താരസംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും തുറന്നുപറയുന്നു. താരങ്ങള്‍ക്ക് ബോധവല്‍ക്കരണക്ലാസുകള്‍ നല്കുന്നതിനുള്ള ആലോചനയുണ്ട്.
ബംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് മാഫിയയെ പിടികൂടിയപ്പോള്‍ കേരളത്തിലെ സിനിമാകാര്‍ക്കിടയിലും ഇവര്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന് നാഷണല്‍ നര്‍ക്കോട്ടിക്‌സ് ബ്യൂറോക്ക് വിവരം ലഭിച്ചിരുന്നു.
"
https://www.facebook.com/Malayalivartha