സി.ബി.ഐക്ക് ആപ്പ് പണിത് ക്രൈംബ്രാഞ്ച്; പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണത്തെ ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നു; ഫയലുകള്‍ കൈമാറാതെ ക്രൈംബ്രാഞ്ച്; ക്രൈംബ്രാഞ്ച് സഹായിക്കുന്നത് ആരെ?

സി.ബി.ഐ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ നിലപാട് തടസമാകുന്നു. കേരളത്തില്‍ കോളിക്കം സൃഷ്ടിച്ച പെരിയ ഇരട്ടകൊലപാതക കേസില്‍ സി.ബി.ഐക്ക് അന്വേഷണം ആരംഭിക്കാന്‍ സാധിക്കുന്നില്ല. കാരണം നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ നിസഹകരണം. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടോ എന്നും സംശയം ഉയരുന്നുണ്ട്. പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി ഉത്തരവിന് ശേഷവും അന്വേഷണ ഫയലുകള്‍ സിബിഐക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്. സിബിഐ ഉദ്യോഗസ്ഥര്‍ പലതവണ കത്ത് നല്‍കിയിട്ടും പ്രതികരണമില്ല. ഫയലുകള്‍ കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ മറുപടി. അതിനിടെ ഈ ആഴ്ച തന്നെ പെരിയയിലെത്തി അന്വേഷണം തുടങ്ങാനാണ് സിബിഐയുടെ ആലോചന.
സര്‍ക്കാരിന്റെ എതിര്‍പ്പുകളെല്ലാം തള്ളി പെരിയ കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി ശരിവച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇതിനകം അന്വേഷണ ഫയലുകള്‍ ആവശ്യപ്പെട്ട് സിബിഐ പലതവണ ക്രൈംബ്രാഞ്ച് മേധാവിക്കും എസ്പിക്കും കത്ത് നല്‍കി. പക്ഷെ ഉടന്‍ തരാം എന്ന് മറുപടിയല്ലാതെ ഫയലുമാത്രം കിട്ടുന്നില്ല. കോടതി ഉത്തരവിടുന്ന കേസുകളില്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന മുറയ്ക്ക് ഫയലുകള്‍ കൈമാറുന്ന കീഴ്‌വഴക്കമാണ് സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേസില്‍ പോലീസ് തെറ്റിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആറിട്ട് സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ അന്നും കേസ് ഫയലുകള്‍ കൈമാറാതെ ക്രൈംബ്രാഞ്ച് അന്വേഷണം മുടക്കുകയായിരുന്നു. ഫയലുകള്‍ കിട്ടാതെ അന്വേഷണം നടത്താനാവുന്നില്ലെന്ന് സിബിഐ പറഞ്ഞതോടെയായിരുന്നു ഡിവിഷന്‍ ബെഞ്ച് വേഗത്തില്‍ കേസ് പരിഗണിച്ചതും സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയതും. സര്‍ക്കാരിന് ഏറെ തിരിച്ചടിയായ ആ കോടതി ഉത്തരവിനു ശേഷവും പോലീസ് ഒളിച്ചുകളിക്കുകയാണ്. അനുമതി കിട്ടാത്തതിനാലാണ് രേഖകള്‍ കൈമാറാത്തതെന്നും ഫയലില്ലങ്കിലും സിബിഐക്ക് അന്വേഷണം തുടങ്ങാമെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
ചീഫ് ജസ്റ്റിസ് എസ്.മണി കുമാര്‍, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് 2020 ആഗസ്ത് 25 ന് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം തുടരാന്‍ ഉത്തരവിട്ടത്. ഇത് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത പിണറായി സര്‍ക്കാരിന് കനത്ത പ്രഹരമായിരുന്നു. 2019 ഫെബ്രുവരി 17ന് രാത്രിയാണ് കാസര്‍കോട് ജില്ലയിലെ പെരിയയിലെ കണ്ണാടിപ്പാറയില്‍ വെച്ച് കല്യോട്ടെയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും വധിക്കപ്പെടുന്നത്. പിടിയിലായ പതിനാലു പ്രതികളും സി.പി.എമ്മിന്റെ നേതാക്കളോ പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. തുടക്കം മുതല്‍ കേസ് വഴിതിരിച്ചുവിടാനും യഥാര്‍ത്ഥ പ്രതികളെ രക്ഷിച്ചെടുക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഭരണകൂടവും പോലീസും നടത്തിയത്. ലോക്കല്‍ പോലീസും പിന്നീട് വന്ന ക്രൈം ബ്രാഞ്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്രതികള്‍ക്ക് പുറത്തുവരാനുള്ള പഴുതുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇവര്‍ കേസ് അന്വേഷണം നടത്തിയത്. സി.പി.എമ്മുകാര്‍ പ്രതികളായ കേസില്‍ അവര്‍ ഭരിക്കുന്ന സര്‍ക്കാറില്‍നിന്നോ അവരുടെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികളില്‍ നിന്നോ നീതി പ്രതീക്ഷിക്കാതെ വന്നപ്പോഴാണ് കുടുംബം ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യുന്നത്.
https://www.facebook.com/Malayalivartha