ആ പരാമർശവും ചിരിയും കേരളത്തിലെ സ്ത്രീകൾ മറക്കില്ല ; രമേശ് ചെന്നിത്തലയെ മുട്ടുകുത്തിക്കാൻ വനിത കമ്മീഷൻ

പീഡനം എന്നത് ഒരിക്കലും ഒരു തമാശ പോലെയോ അല്ലെങ്കിൽ അത്തരത്തിൽ ഒരു നിസ്സാര വൽക്കരിച്ചു പറയേണ്ടത് ആയ ഒന്നല്ല..പ്രത്യേകിച്ചും സാംസ്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരും രമേശ് ചെന്നിത്തലയ്ക്ക് അവിടെയാണ് പിഴച്ചത്.... പീഡന സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന വേദനകൾ ഒന്നും ആൺ വർഗത്തിന് തമാശയ്ക്ക് എടുക്കേണ്ടുന്ന കാര്യങ്ങളല്ല.... ഇപ്പോൾ വെട്ടിലായ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്...സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു.. പ്രതിപക്ഷ നേതാവ് പത്രപ്രവർത്തകൻറെ ചോദ്യത്തിന് മറുപടിയായി പറഞ്ഞ ഉത്തരം പരോക്ഷമായി ആരോഗ്യവകുപ്പു മന്ത്രിയെയും കേരളത്തിലെ സ്ത്രീ സമൂഹത്തെയും അവഹേളിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് വനിത കമ്മീഷൻ പറഞ്ഞു..
കുളത്തൂപ്പുഴ പീഡനക്കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ രംഗത്ത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് പത്രപ്രവർത്തകൻറെ ചോദ്യത്തിന് മറുപടിയായി പറഞ്ഞ ഉത്തരം പരോക്ഷമായി ആരോഗ്യവകുപ്പു മന്ത്രിയെയും കേരളത്തിലെ സ്ത്രീ സമൂഹത്തെയും അവഹേളിക്കുന്നതാണെന്നും അവർ വ്യക്തമാക്കി. സ്ത്രീയ്ക്കു നേരെ പ്രവൃത്തിയിലും പ്രസ്താവനയിലും, ഏത് പദവിയിലുള്ള ആളായാലും ആർക്കും എന്തും ആകാമെന്ന ധാർഷ്ട്യമാണ് ചെന്നിത്തലയുടെ മറുപടി- എംസി ജോസഫൈൻ പറഞ്ഞു.
https://www.facebook.com/Malayalivartha