അഞ്ചുതെങ്ങില്‍ മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞു മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്, അലക്സ്, തങ്കച്ചന് എന്നിവരാണു മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു.
ബുധനാഴ്ച ഉച്ചയോടെ അഞ്ചുതെങ്ങ് ജംഗ്ഷനു സമീപം കടലിലാണ് അപകടമുണ്ടായത്. മത്സ്യബന്ധനം നടത്തി തിരിച്ചുവരുന്പോള്‍ വലിയ തിരമാലയില്‍ അകപ്പെട്ടു വള്ളം മറിയുകയായിരുന്നു. പരന്പരാഗത മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആറു തൊഴിലാളികളാണു വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തെരച്ചിലിലാണു മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha