തിരുവോണ ദിവസം രാത്രിയിലെ ഇരട്ടക്കൊലപാതകം: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി; പ്രതികളില്‍ ഒരാളായ സനലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെഞ്ഞാറന്മൂട് ഡി .വൈ. എഫ് .ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും തിരുവോണ ദിവസം രാത്രി കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. അജിത്, നജീബ്, സതികുമാര്‍, ഷജിത്ത് എന്നിവരുമായാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഷജിത്, നജീബ്, അജിത്, സതി മോന്‍, സജീവ്, സനല്‍ ,പ്രീജ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. സനലിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ വീടുകളിലും, ഗൂഢാലോചന നടന്ന ഫാം ഹൗസിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വരും ദിവസങ്ങളില്‍ ബാക്കിയുള്ളവരെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ നേരിട്ടിടപെട്ടവരും പ്രതികളെ സഹായിച്ചവരുമടക്കം ഒന്‍പത് പേരാണ് ഇതുവരെ അറസ്റ്റിലായത്. രണ്ട് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കണ്ടെത്തലിലാണ് പ്രീജയെ അറസ്റ്റ് ചെയ്തത്.സജീവ്, സനല്‍, അന്‍സര്‍, ഉണ്ണി എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് പൊലീസ് പറയുന്നത്. ഇവര്‍ നാലു പേരും ചേര്‍ന്നാണ് ഇരുവരെയും വെട്ടികൊലപ്പെടുത്തിയതെന്നും പൊലീസ്.
https://www.facebook.com/Malayalivartha