സ്വര്‍ണക്കടത്ത് കേസ്: 12 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ അവസാനിച്ചു

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെന്റ മകന്‍ ബിനീഷ് കോടിയേരിയെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തതില്‍നിന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന് കിട്ടിയത് നിര്‍ണായക വിവരങ്ങള്‍. യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങള്‍ ചെയ്തിരുന്ന യു.എ.എഫ്.എക്സ് കമ്ബനി, ബിനീഷ് കോടിയേരിയുടെ പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്ബനി എന്നിവയുടെ സാമ്ബത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് നടത്തിവന്ന അന്വേഷണത്തിന്‍റെ തുടര്‍ച്ചയായിരുന്നു ചോദ്യം ചെയ്യല്‍.
രാവിലെ 11ന് ഹാജരാകാനായിരുന്നു എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ് നല്‍കിയിരുന്നത്. ഒമ്ബതരയോടെതന്നെ ബിനീഷ് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫിസില്‍ എത്തി. രാവിലെ 10ന് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇത് രാത്രി വൈകിയും തുടര്‍ന്നു.
തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍നിന്ന് തനിക്ക് കമീഷന്‍ ലഭിച്ചെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാപിങ് പേെമന്റുകള്ക്കായി ചുമതലപ്പെടുത്തിയിരുന്ന സ്ഥാപനമാണിത്. അതിെന്‍റ ഡയറക്ടര്‍മാരിലൊരാളും ബിനീഷ് കോടിേയരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന വിവരത്തിെന്‍റ അടിസ്ഥാനത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.
https://www.facebook.com/Malayalivartha