സര്‍ക്കാറിന്റെ 100 ദിനം പദ്ധതികളിലെ ഒരു വാഗ്ദാനം കൂടി യാഥാര്‍ത്ഥ്യമായി; നാല് മാസത്തേക്ക് കൂടി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച 100 ദിനം പദ്ധതികളിലെ ഒരു വാഗ്ദാനം കൂടി യാഥാര്‍ത്ഥ്യമാകുന്നു. നാല് മാസത്തേക്ക് കൂടി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. 11 ഇനം അവശ്യസാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരിക്കുക. 88 ലക്ഷം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുക. 1800 കോടിയുടെ അധികച്ചെലവാണ് ഈയിനത്തില്‍ സര്‍ക്കാരിനുണ്ടാകുന്നത്. സൗജന്യറേഷനും 1400 രൂപയുടെ പെന്‍ഷനും ഭക്ഷ്യക്കിറ്റും കൂടിയാകുമ്‌ബോള്‍ രോഗവ്യാപനകാലത്ത് കേരളത്തിലൊരാളും പട്ടിണികിടക്കില്ല എന്നുറപ്പു വരുത്തുകയാണ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha