സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത് 12 മണിക്കൂറോളം... ചോദ്യം ചെയ്തതില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന് കിട്ടിയത് നിര്‍ണായക വിവരങ്ങള്‍... ഒരാഴ്ചയ്ക്കുശേഷം വീണ്ടും വിളിപ്പിക്കും... കഴിഞ്ഞ ഒരു മാസമായി ബിനീഷിനെതിരെ അന്വേഷണം നടത്തിവരികയായിരുന്നു ഇഡി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത് 12 മണിക്കൂറോളം... ഒരാഴ്ചയ്ക്കുശേഷം വീണ്ടും വിളിപ്പിക്കും... കഴിഞ്ഞ ഒരു മാസമായി ബിനീഷിനെതിരെ അന്വേഷണം നടത്തിവരികയായിരുന്നു ഇഡി. ചോദ്യം ചെയ്തതില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന് കിട്ടിയത് നിര്‍ണായക വിവരങ്ങള്‍. യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങള്‍ ചെയ്തിരുന്ന യു.എ.എഫ്.എക്‌സ് കമ്പനി, ബിനീഷ് കോടിയേരിയുടെ പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനി എന്നിവയുടെ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നടത്തിവന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11ന് ഹാജരാകാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നത്. ഒമ്പതരയോടെതന്നെ ബിനീഷ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ എത്തി. രാവിലെ 10ന് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇത് രാത്രി വൈകിയും തുടര്‍ന്നു. തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ് സൊലൂഷന്‍ െ്രെപവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍നിന്ന് തനിക്ക് കമീഷന്‍ ലഭിച്ചെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാപിങ് പേമെന്റുകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന സ്ഥാപനമാണിത്. അതിന്റെ ഡയറക്ടര്‍മാരിലൊരാളും ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന വിവരത്തിെന്റ അടിസ്ഥാനത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.
ഇവര്‍ തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ഇയാള്‍ ബിനീഷിെന്റ ബിനാമിയാണോ എന്ന കാര്യത്തില്‍ ഇ.ഡി വ്യക്തത വരുത്തിയതായാണ് വിവരം.മൊഴികളിലെ വൈരുധ്യം തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ മാറിമാറിയാണ് ചോദ്യം ചെയ്തത്.
ഒരുമാസമായി ബിനീഷ് എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണത്തിലായിരുന്നു. 2015നുശേഷം ബിനീഷിെന്റ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബി കാപിറ്റല്‍ ഫൈനാല്‍ഷ്യല്‍ സൊലൂഷന്‍സ്, ബി കാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ് എന്നീ കമ്പനികള്‍ അനധികൃത ഇടപാടുകള്‍ക്കുള്ള മറയായിരുന്നോ എന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ കമ്പനികള്‍ വരവുചെലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതികള്‍ സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ അനൂപ് മുഹമ്മദിെന്റ മൊഴികളിലും ബിനീഷ് വെട്ടിലാവുകയാണ്. ഇയാള്‍ക്ക് ബിസിനസ് തുടങ്ങാന്‍ ബിനീഷ് സഹായം ചെയ്തതിനെക്കുറിച്ചും വിശദാംശങ്ങള്‍ തേടി.
https://www.facebook.com/Malayalivartha