മുഖ്യമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനിടെ സ്വകാര്യ ചാനലിന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തയുടെ ഓഡിയോ കടന്നു കയറി!

മുഖ്യമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനിടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സ്വകാര്യ ചാനലിന്റെ വാര്‍ത്തയുടെ ഓഡിയോ കടന്നു കയറി. തുടര്‍ന്ന് 10 മിനിറ്റോളം വിഡിയോ കോണ്‍ഫറന്‍സ് നിര്‍ത്തിവച്ചു. പുനരാരംഭിച്ചപ്പോള്‍ ആ ചാനലിനും വാര്‍ത്തയ്ക്കുമെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. വാര്‍ത്ത ഇടയ്ക്കു കയറി വന്നതു സംബന്ധിച്ചു ചാനലിനോടു വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി.
ഓണ്‍ലൈനിലൂടെ സംസ്ഥാനത്തെ 34 സ്‌കൂളുകളുടെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം നടക്കുമ്പോഴാണ് സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ ആരോപണവും ഉള്‍പ്പെടെയുള്ള ചാനല്‍ വാര്‍ത്തയുടെ ശബ്ദം കയറിവന്നത്. ഒന്നര മിനിറ്റോളം ഇത് എല്ലാവരും കേട്ടു.
ചാനലുകള്‍ക്കു നല്‍കിയ വിഡിയോ കോണ്‍ഫറന്‍സ് ലിങ്കിലേക്കു വാര്‍ത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി വരികയായിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രിയുടെ പരിപാടി നിര്‍ത്തിവച്ചു. സാങ്കേതികത്തകരാര്‍ പരിഹരിച്ച ശേഷമാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
പ്രധാന മാധ്യമങ്ങളിലൊന്ന് അപവാദ വ്യവസായത്തിന് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി എല്ലാ തരത്തിലും തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്ന കാലമാണിതെന്നും പറഞ്ഞു കേട്ടതെല്ലാം അസംബന്ധമാണെന്നും പ്രസംഗത്തില്‍ വിമര്‍ശിച്ചു.
സാങ്കേതികപ്പിഴവിനെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് ചാനലിന്റെ വിശദീകരണം തേടി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. സാങ്കേതികരംഗം ഏറെ വികസിച്ചെങ്കിലും നമ്മുടെ അവസ്ഥ ഇതാണെന്നും എല്ലാ പരിപാടിക്കിടെയും ഇത്തരം തകരാറുകള്‍ ഉണ്ടാകാറുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha