കോടിയേരിയുടെ മകന് എല്ലാം അറിയാമായിരുന്നു? ഇ ഡിയുടെ ആ ഒന്നൊന്നര ചോദ്യം കേന്ദ്രത്തിന്റെ കത്രികപ്പൂട്ടില്‍ കോടിയേരി സഖാവിന്റെ മോന്‍ നെഞ്ച് തകര്‍ന്ന് വീണു!!!

പ്രാഥമിക തെളിവെടുപ്പിന് ശേഷം എപ്പോള്‍ വിളിച്ചാലും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷിനെ പറഞ്ഞയച്ചിരിക്കുകയാണ് .പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്ന മാരത്തണ്‍ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ തന്നെയാണ് ലഭ്യമായിരിക്കുന്നത് .ബംഗളുരു
ലഹരിമാഫിയ സംഘവുമായി ബിനീഷിനു ബന്ധമുണ്ടോ എന്നതിന്റെ വിശദമായ പരിശോധനയാണ് നടത്തിയത് .സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതികളുമായി ലഹരിമരുന്ന് സംഘത്തിലുള്ളവരുടെ ബന്ധമുള്‍പ്പടെയാണ് അന്വേഷണ സംഘം ബിനീഷില്‍ നിന്നും ആരാഞ്ഞത് . ഇ ഡിയുടെ ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമായ മറുപടി ലഭ്യമായില്ല എന്നതിനാല്‍ തന്നെ ബിനീഷിലുള്ള സംശയം ഉയരുന്ന സാഹചര്യമാണ് .അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു 12 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍ .ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബംഗളുരുവില്‍ അറസ്റ്റിലായ പ്രതി
അനൂപ് മുഹമ്മദിന് ബിനീഷുമായി വിവിധ തരത്തിലുള്ള ധനകാര്യ ഇടപാടുകള്‍ ഉണ്ടെന്ന കാര്യം അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതിനെ കൂടി അടിസ്ഥാനത്തില്‍ ആയിരുന്നു വിശദമായ ചോദ്യം ചെയ്യല്‍ .രാജ്യാന്തര ഇടപാടുകളെ സംബന്ധിച്ചതും അതോടൊപ്പം രാജ്യത്തിന് ഭീഷണി ആകുന്ന തരത്തിലുമാണ് സ്വര്‍ണ്ണക്കള്ളക്കടത്തു സംഘത്തിന്റെ പ്രവര്‍ത്തനം എന്നതിനാല്‍ തന്നെ അതിനേക്കാള്‍ ഗൗരവകാരമേറിയ സംവമായിരുന്നു ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് സംഘം .
ബിനീഷിന്റെ സഹായം സ്വപ്നയ്ക്ക് മുതല്‍ക്കൂട്ടായി എന്നാണ് ഇ ഡിയുടെ നിലവിലെ നിഗമനം .ആ സാഹചര്യത്തിലേക്ക് വഴിതുറക്കുന്ന നിരവധി തെളിവുകളും കണ്ടെത്തിയിരുന്നു . സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ് . 12 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടതിന് ശേഷവും ബിനീഷിന് ക്ലീന്‍ ചിറ്റില്ല എന്നത് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികള്‍ സ്വര്‍ണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.സ്വപ്ന സുരേഷിനു കമ്മിഷന്‍ ലഭിച്ച സ്ഥാപനങ്ങളില്‍ ബിനീഷിനുള്ള പങ്കും ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും ഇഡി ആരാഞ്ഞു. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അപ്രതീക്ഷിതമായി എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത്. രാവിലെ ഒന്‍പതരയോടെ ബിനീഷ് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തി. എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ പത്തു മണിക്ക് ഓഫിസില്‍ എത്തിയതോടെ ചോദ്യം ചെയ്യല്‍ തുടങ്ങി.
സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ ഇഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന തുറന്നിട്ടത്. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്നു സംശയമുണ്ട്.എന്നാല്‍ ബിനീഷ് ഇതുവരെയും കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് കുറിച്ച് ഒന്നും തന്നെ വിട്ടുപറഞ്ഞിട്ടില്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണ് .ഈ കേസ് അന്വേഷിച്ച നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇഡിയില്‍ നിന്ന് വിവരങ്ങള്‍ തേടി. കേസില്‍ ഇഡി ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്തുവന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധമാണു ബിനീഷില്‍നിന്നു പ്രധാനമായും തേടിയത്. നിലവില്‍ എന്‍ ഐ എ അന്വേഷിക്കാന്‍ ഇരുന്ന കാര്യങ്ങള്‍ കൂടി ബിനീഷില്‍ നിന്നും ഇ ഡി ആരാഞ്ഞതായാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരം .
"
https://www.facebook.com/Malayalivartha