സ്വപ്‌നേ വേണ്ടിയിരുന്നോ... ഒന്നും ചെയ്തിട്ടില്ല ഒന്നും ചെയ്തിട്ടില്ല ഒന്നും ചെയ്യാന്‍ കഴിയില്ല ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് നിലവിളിച്ച മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തെ പൂട്ടിയ അതേ ആയുധം പൊടിതട്ടിയെടുത്ത് ഇഡി; സെക്ഷന്‍ 50 പ്രകാരമുള്ള ബിനീഷിന്റെ മൊഴി അതി നിര്‍ണായകം

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ വീഴ്ച നമ്മള്‍ കണ്ടതാണ്. ചിദംബരത്തെ പൂട്ടിയത് എന്‍ഫോഴ്‌സ്‌മെന്റാണ്. എത്രാനാളാണ് ജാമ്യം കിട്ടാതെ ചിദംബരം ജയിലില്‍ കിടന്നത്. തന്നെ ഒന്നു ചെയ്യാന്‍ കഴിയില്ല എന്ന് വാദിച്ച ചിദംബരത്തെ ഈസിയായാണ് എന്‍ഫോഴ്‌സ്‌മെന്റ് പൊക്കിയിടുത്ത് അകത്തിട്ടത്. അതുപോലെയാണ് ബിനീഷ് കോടിയേരിയുടേയും അവസ്ഥ. സ്വപ്ന സുരേഷ് നടത്തിയ സ്വര്‍ണക്കടത്ത് ഇടപാടില്‍ ബിനീഷിന്റേ റോള്‍ എന്തെങ്കിലും തെളിഞ്ഞാല്‍ പിന്നെ നോക്കേണ്ട.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അഥവാ പി.എം.എല്‍.എ. പ്രകാരമാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യംചെയ്തത്. ഒരാളുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാനുള്ള വിപുലമായ അധികാരമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ഇ.ഡി.ക്കു നല്‍കുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. അറസ്റ്റുചെയ്ത സ്വപ്നാ സുരേഷിന് കമ്മിഷന്‍ ലഭിച്ചതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള ബന്ധത്തെ സംബന്ധിച്ചാണ് ബിനീഷിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെങ്കിലും അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ പോയതായാണു വിവരം.
മുന്‍ ധനമന്ത്രി പി. ചിദംബരത്തിനെയടക്കം ഇ.ഡി. അറസ്റ്റുചെയ്തതും ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ്. 2002ല്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്താണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമം പാസാക്കുന്നത്. കസ്റ്റംസ് നിയമംപോലെ ഒരാള്‍ നല്‍കുന്ന മൊഴിയാണ് പി.എം.എല്‍.എ. ആക്ടിലും നിര്‍ണായകം. പി.എം.എല്‍.എ. ആക്ടിന്റെ സെക്ഷന്‍ 50 പ്രകാരമാണ് മൊഴിയെടുക്കുന്നത്.
ഒരാളുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാനായില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടാമെന്ന് നിയമത്തില്‍ പറയുന്നു. കള്ളപ്പണക്കേസില്‍ പ്രതിയായ ആളെ മൂന്നുമുതല്‍ ഏഴുവരെ വര്‍ഷം തടവിനു ശിക്ഷിക്കാമെന്നും നിയമം പറയുന്നു. കള്ളപ്പണം നിരോധന നിയമപ്രകാരം കേസെടുത്താല്‍ താന്‍ തെറ്റുകാരനല്ലെന്നു തെളിയിക്കേണ്ട ബാധ്യത പ്രതിയുടേതാകും.
നയതന്ത്ര സ്വര്‍ണക്കടത്ത്, ബംഗളൂരു ലഹരിക്കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 11 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി സഹകരിച്ച ബിനീഷില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്.
രണ്ടു കേസുകളിലെയും പ്രതികളുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് രേഖകള്‍ നിരത്തി ഇ.ഡി ചോദിച്ചത്. തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് സമീപം തുടങ്ങിയ യു.എ. എഫ്.എക്‌സ് സൊലൂഷന്‍സിന്റെ ഡയറക്ടറായ അബ്ദുള്‍ ലത്തീഫുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി ചോദിച്ചറിഞ്ഞു. വിസ സ്റ്റാമ്പിംഗ് ദിര്‍ഹത്തില്‍ സ്വീകരിക്കുന്ന ഈ സ്ഥാപനം വഴിയാണ് യു.എ.ഇ ഏജന്‍സികള്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ 7 ലക്ഷം രൂപയുടെ കമ്മിഷന്‍ ലഭിച്ചതെന്ന് സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം കേശവദാസപുരത്തുള്ള അബ്ദുള്‍ ലത്തീഫിന്റെ പാരഗണ്‍ ഹോട്ടലില്‍ ബിനീഷും പങ്കാളിയാണ്. 2015 ല്‍ ബംഗളൂരുവില്‍ തുടങ്ങിയശേഷം നിലച്ച രണ്ട് മണി എക്‌സ്‌ചേഞ്ച് കമ്പനികളില്‍ ബിനീഷിന്റെ സാമ്പത്തിക പങ്കാളിത്തവും ഇ.ഡി ചോദിച്ചു. ഈ കമ്പനികളില്‍ സ്വപ്‌നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടായിരുന്നു.
ബംഗളൂരു ലഹരിമരുന്നുകേസിലെ പ്രതി എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുണ്ട്. ലഹരിക്കേസിലെ 20 പ്രതികളെ ചോദ്യം ചെയ്യണമെന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ബിനീഷിന്റെ അടുത്ത ചോദ്യം ചെയ്യല്‍ നിര്‍ണായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
"
https://www.facebook.com/Malayalivartha