നിറകണ്ണോടെ മറുപടി... മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അനുപ് മുഹമ്മദുമായുള്ള ബന്ധം ചോദിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചപ്പോള്‍ ശരിക്കും പെട്ടത് സ്വപ്ന സുരേഷുമായുള്ള ചോദ്യങ്ങളില്‍; സ്വര്‍ണക്കടത്തിന്റെ നാള്‍വഴികള്‍ മുതല്‍ ഒളിത്താവളം വരെ ചോദ്യമായി

ബിനീഷ് കോടിയേരിയ്ക്ക് മയക്കുമരുന്ന് കേസുമായി പിടിക്കപ്പെട്ട അനൂപ് മുഹമ്മദുമായുള്ള ബന്ധം വച്ചാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും സംഭവം കൈവിട്ടത് സ്വപ്ന സുരേഷുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങളിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാറിമാറിയുള്ള ചോദ്യം ചെയ്യലില്‍ ബിനീഷ് കോടിയേരി ശരിക്കും വെള്ളം കുടിച്ചു. സ്വപ്നയുമായി എന്ത് ബന്ധമാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചു. അതിലെ സാമ്പത്തിക ഇടപാടുകള്‍ ആരെല്ലാമായി പങ്കുവച്ചു തുടങ്ങിയ കാര്യങ്ങളും ചോദിച്ചു. വിസ സ്റ്റാമ്പിംഗ് ദിര്‍ഹത്തില്‍ സ്വീകരിക്കുന്ന യു.എ. എഫ്.എക്‌സ് സൊലൂഷന്‍ എന്ന സ്ഥാപനം വഴിയാണ് യു.എ.ഇ ഏജന്‍സികള്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ 7 ലക്ഷം രൂപയുടെ കമ്മിഷന്‍ ലഭിച്ചതെന്ന് സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
മാത്രമല്ല സ്വപ്ന സുരേഷിന് ബംഗളുരുവില്‍ ഒളിത്താവളം ഒരുക്കിയത് പിടിയിലായ അനൂപ് മുഹമ്മദാണെന്ന സംശയവുമുണ്ടായിരുന്നു. സ്വപ്ന ബംഗളൂരിവിലുണ്ടായ ദിവസങ്ങളില്‍ അനൂപ് ബിനീഷിനെ വിളിച്ചതായും സംശയമുണ്ട്. ഇക്കാര്യങ്ങളും ഇഡി ചോദിച്ചറിഞ്ഞു. സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബംഗളൂരുവില്‍ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്നാണ് ബിനീഷ് വ്യക്തമാക്കിയത്.
അതേസമയം ബിനീഷിന്റെ ഉത്തരങ്ങളില്‍ വ്യക്തത വന്നിട്ടില്ല. അതിനാല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
നയതന്ത്ര സ്വര്‍ണക്കടത്ത്, ബംഗളൂരു ലഹരിക്കേസ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡിയുടെ ചോദ്യം ചെയ്യല്‍. രണ്ടു കേസുകളിലെയും പ്രതികളുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് രേഖകള്‍ നിരത്തി ഇ.ഡി ചോദിച്ചത്. തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് സമീപം തുടങ്ങിയ യു.എ. എഫ്.എക്‌സ് സൊലൂഷന്‍സിന്റെ ഡയറക്ടറായ അബ്ദുള്‍ ലത്തീഫുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി ചോദിച്ചറിഞ്ഞു.
അതേസമയം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ കമ്മിഷന്‍ ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി ബിനീഷ് കോടിയേരിയെ വിളിച്ചുവരുത്തിയത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റാണെങ്കിലും ചോദ്യങ്ങള്‍ കൂടുതലും ദേശീയ അന്വേഷണ ഏജന്‍സിക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും വേണ്ടിയായിരുന്നു. സ്വപ്നയുടെ കള്ളപ്പണ ഇടപാടുകള്‍, അനൂപ് മുഹമ്മദിന്റെ സംഘത്തിന്റെ കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, മലയാള ചലച്ചിത്രരംഗത്തെ കള്ളപ്പണ ബന്ധങ്ങള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി.
സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബെംഗളൂരുവില്‍ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്നു പറഞ്ഞ ബിനീഷ്, കര്‍ണാടകയിലെ ഒരു എംഎല്‍എയുടെ പേരു പറഞ്ഞതായാണു സൂചന.
യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങ് കേന്ദ്രത്തിന്റെ കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊലൂഷന്‍സ്, ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്‌സ് എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി ചോദിച്ചു. ബിനീഷിന്റെ കമ്പനികളായ ബി കാപ്പിറ്റല്‍ ഫിനാന്‍സ് സര്‍വീസസ്, ബിഇ കാപ്പിറ്റല്‍ ഫോറക്‌സ് ട്രേഡിങ്, ടോറസ് റെമഡീസ്, ബുള്‍സ് ഐ കോണ്‍സെപ്റ്റ്‌സ് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ പറ്റിയും അന്വേഷിച്ചു.
"
https://www.facebook.com/Malayalivartha