എല്ലാം സീരിയല്‍കഥ പോലെ... വര്‍ഷങ്ങളോളം കൊണ്ട് നടന്ന ശേഷം വേണ്ടെന്നു വച്ച പ്രതിശ്രുത വരന്റെ ക്രൂരതകള്‍ പുറത്ത് കൊണ്ടുവരാനുറച്ച് അന്വേഷണ സംഘം; പാവപ്പെട്ട ഒരു കുടുംബത്തിന്റെ വേദന നാട് ഒന്നാകെ ഏറ്റെടുത്തതോടെ തണുത്ത അന്വേഷണം ചൂടുപിടിക്കുന്നു; സീരിയല്‍ നടി ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യും

മലയാളികളെ പലവട്ടം ചിന്തിപ്പിച്ചതാണ് റംസിയ (25) എന്ന പാവപ്പെട്ട പെണ്‍കുട്ടിയുടെ മരണം. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം നാടാകെ ഏറ്റെടുക്കുകയാണ്. വെറും ആത്മഹത്യയായി മാറിയ അന്വേഷണം ഇപ്പോള്‍ ചൂട് പിടിക്കുകയാണ്. റംസിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയായ ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് പൊലീസ് കോടതിയെ സമീപിച്ചു. രണ്ടു സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
കേസില്‍ അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് സീരിയല്‍ നടിയായ ലക്ഷ്മി പ്രമോദ്. ലക്ഷ്മിയേയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരിസിന്റെ സഹോദരന്റെയും ഭാര്യയുടെയും ഒപ്പം മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുക്കും.
ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരിഷിന്റെ സഹോദരന്റെയും ഭാര്യയുടെയും ഒപ്പം മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുക്കും. ഇവരെല്ലാം കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. അഞ്ചലിലെ ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിന് സമാനമാണ് റംസിയുടെ ആത്മഹത്യയെന്നും വിലയിരുത്തലുണ്ട്.
കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും പെണ്‍കുട്ടിയും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് പരാതി.
സ്വത്ത് കിട്ടാനായി വിവാഹ നിശ്ചയം ഉറപ്പിച്ച പെണ്‍കുട്ടിയെ വഞ്ചിച്ചുവെന്നാണ് നിഗമനം. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. ഗര്‍ഭിണിയായ റംസിയെ അബോര്‍ഷന് വിധേയമാക്കിയിരുന്നു. ഇതിന് ലക്ഷ്മി പ്രമോദും വേണ്ട സഹായം ചെയ്‌തെന്നാണ് പരാതി. സീരിയല്‍ രംഗത്തെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് റംസിയുടെ അബോര്‍ഷന് ലക്ഷ്മി പ്രമോദ് സംവിധാനമൊരുക്കിയതെന്നാണ് സൂചന. റംസിയുമായി ഹാരിഷ്് തമിഴ്‌നാട്ടിലും ബംഗളുരുവിലും പോയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി. ഹാരിസ് ജമാഅത്തിന്റെ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ഉള്‍പ്പെടെ പൊലീസ് അന്വേഷണത്തിലാണ്. സീരിയല്‍ നടി ഉള്‍പ്പെടെ ഹാരിസിന്റെ ബന്ധുക്കള്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി റംസിയുടെ അച്ഛനമ്മമാര്‍ ആരോപണമുയര്‍ത്തിയിട്ടുണ്ട്.
മരിക്കുന്നതിനു മുന്‍പ് പ്രതി ഹാരിസും ഹാരിഷിന്റെ ഉമ്മയുമായി റംസി ഫോണില്‍ സംസാരിച്ചിരുന്നു. ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോള്‍ എന്നെ വേണ്ടെന്നു പറഞ്ഞാല്‍ ഞാനെന്ത് ചെയ്യാനാണ്. എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാല്‍ എന്റെ മയ്യത്ത് പോലും കാണാന്‍ വരരുതെന്നും റംസി ഹാരിഷിനോട് പറയുന്നശബ്ദ രേഖയും പുറത്തായിരുന്നു. പത്ത് വര്‍ഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നല്‍കണമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിവാഹം നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു.
വളയിടല്‍ ചടങ്ങുകളും സാമ്ബത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിഷ് വിവാഹത്തില്‍ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്തായാലും അന്വേഷണം ശക്തിപ്പെട്ടതോടെ ആ കുടുംബത്തിന് നീതി ലഭിക്കുമെന്ന് വിശ്വസിക്കാം.
"
https://www.facebook.com/Malayalivartha