പാല്‍വാങ്ങാനായി യുവാവിനോടൊപ്പം പോയ വളര്‍ത്തുനായ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണു, രക്ഷിക്കാന്‍ യുവാവ് ഓടിയെത്തിയെങ്കിലും അപ്പൂസ് കുരച്ചു കൊണ്ട് ചാടി കമ്പി കടിച്ചെടുത്തി നീക്കി, സാഹസത്തിനൊടുവില്‍.....

പാല്‍വാങ്ങാനായി യുവാവിനോടൊപ്പം പോയ വളര്‍ത്തുനായ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണു, രക്ഷിക്കാന്‍ യുവാവ് ഓടിയെത്തിയെങ്കിലും നായ കുരച്ചു കൊണ്ട് ചാടി കമ്പി കടിച്ചെടുത്തി നീക്കി, സാഹസത്തിനൊടുവില്‍ അപ്പൂസ് മരണത്തിനു കീഴടങ്ങി. ചാമംപതാല്‍ വാഴപ്പള്ളി വിജയന്റെ മകന്‍ അജേഷാണ്(32) വളര്‍ത്തുനായയുടെ ഇടപെടലില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
പാലുവാങ്ങാന്‍ ഇറങ്ങിയതായിരുന്നു അജേഷും വളര്‍ത്തുനായ അപ്പൂസും. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. അയല്‍ വീട്ടില്‍ നിന്നും പാല്‍ വാങ്ങാനിറങ്ങിയ അജേഷിനൊപ്പം വളര്‍ത്തുനായയും ചേര്‍ന്നു. വീട്ടുമുറ്റത്ത് കിടന്ന അപ്പൂസ് അജേഷിന് മുന്നേ നടന്നു. ഇതിനിടെ ഇടവഴിയില്‍ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് അപ്പൂസ് തെറിച്ചുവീണു.
രക്ഷിക്കാന്‍ അജേഷ് ഓടിയെത്തിയെങ്കിലും മുമ്പോട്ടുവിടാതെ കുരച്ചുകൊണ്ട് തടഞ്ഞു. ഇതിനു പിന്നാലെ കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്ബിയുമായി വീണ അപ്പൂസ് മരണത്തിനു കീഴടങ്ങി. കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമാണ് നായയുടെ ജഡം മാറ്റിയത്. ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
L
https://www.facebook.com/Malayalivartha