ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തരെ പ്രവേശിപ്പിക്കും... ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആയിരം പേര്‍ക്കാണ് ദിവസേന ദര്‍ശനം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആയിരം പേര്‍ക്കാണ് ദിവസേന ദര്‍ശനം അനുവദിക്കുക. നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല. കൃഷ്ണനാട്ടം, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ക്ക് ഇന്നുമുതല്‍ തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് അഷ്ടമി രോഹിണി ദിനത്തിലെ ശോഭയാത്ര ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനത്തിന് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. കൂടാതെ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള പ്രത്യക വരിയും ഉണ്ടാകും. 1,000രൂപയുടെ നെയ് വിളക്ക് ശീട്ടാക്കുന്ന ഒരാള്‍ക്കും 4,500 രൂപ ശീട്ടാക്കുന്ന അഞ്ച് പേര്‍ക്കുമാണ് ബുക്കിങ്ങില്ലാതെ ദര്‍ശനത്തിന് അനുമതിയുള്ളത്. ഒരേ സമയം അമ്പതില്‍ കൂടുതല്‍ പേര്‍ ക്ഷേത്രത്തില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനവും ഉണ്ടാകില്ല.
പ്രസാദ വിതരണവും ആരംഭിക്കും. നിവേദ്യങ്ങളായ പാല്‍പ്പായസം, നെയ്പ്പായസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവില്‍, ആടിയ എണ്ണ തുടങ്ങിയവ പായ്ക്ക് ചെയ്ത് കവറുകളിലും ടപ്പകളിലുമാണ് ഭക്തര്‍ക്ക് നല്‍കുക. തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നീ വഴിപാടുകളും പുനരാരംഭിക്കും.
"
https://www.facebook.com/Malayalivartha