എല്ലാം പിണറായിയുടെ ദോഷം എന്ന് പറയുന്നവരോട്? എന്‍ ഐ എ വരിഞ്ഞു മുറുക്കി ബിനീഷിന്റെ കഥ കഴിഞ്ഞു അവസാന ലാപ്പില്‍ തട്ടിപ്പിന്റെ ഡീല്‍ സീക്രട്ട് പുറത്തായി?

തട്ടിപ്പ് കമ്പനികള്‍ ഒന്നിലധികം ഉള്ളതും ,വിവിധ സംസ്ഥാങ്ങളില്‍ ഉള്ള പ്രമുഖരായ കാട്ടുകള്ളന്മാരുമായി പിടിപാടുണ്ടായതും ഒരു കുറ്റമാണോ ?ഒന്നും അറിഞ്ഞുകൊണ്ടല്ല കേട്ടോ .കലികാലം എന്നല്ലാതെ എന്തുപറയാന്‍ .നമ്മുടെ സംസ്ഥാന മുഖ്യന്റെ അടുപ്പക്കാര്‍ക്കൊക്കെ ഇത്തരത്തില്‍ മോശമായ കാലാവസ്ഥ അനുഭവിക്കേണ്ടിവരുന്നതിനു കാരണം അദ്ദേഹത്തിന്റെ ജാതകദോഷമാണെന്നു പറയുന്ന ആളുകളും കേരളത്തില്‍ ഉണ്ട് .മുഖ്യനെ സീനിയര്‍ മാന്‍ഡ്രേക്കായി വാഴ്ത്തിയ കെ എം ഷാജി പോലും താടിക്ക് കൈകൊടുത്തിരിക്കുകയാണ് .ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുതേ എന്ന നിലപാടാണ് ഷാജിക്കുള്ളതെന്നു തോന്നുന്നു .കേരളത്തില്‍ സമാനതകളില്ലാത്ത നടത്തിയ എന്‍ ഐ എ അന്വേഷണം ഒടുവില്‍ ഇ ടിയുടെ സഹായത്തോടെ മറ്റൊരു രൂപത്തില്‍ വ്യാപിക്കുകയാണ് . സ്വര്‍ണ്ണം മാത്രമല്ല ലഹരിമരുന്നും സ്വപ്!നയുടെ പക്കല്‍ ഉണ്ടായിരുന്നിരിക്കണം .കള്ളക്കടത്തു കേസില്‍ ബിനീഷിനു ക്‌ളീന്‍ ചിറ്റ് കൊടുക്കാന്‍ ഇ ഡി വിസമ്മതിച്ചത് എന്‍ ഐ എ യുടെ നിര്‍ദ്ദേശ പ്രകാരമാണ് എന്ന തരത്തിലാക്കാന്‍ സൂചന പുറത്തുവരുന്നത് .
നര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും എന്‍ ഐ എ ക്കും ആവശ്യമായ ചോദ്യങ്ങളാണ് ഇ ഡി കൂടുതലായും ചോദിച്ചറിഞ്ഞത് എന്നത് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഇനിയും 20 പേരെ കൂടി കള്ളക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് ഉറപ്പായിരിക്കുകയാണ് .നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ കമ്മിഷന്‍ ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി ബിനീഷ് കോടിയേരിയെ വിളിച്ചുവരുത്തിയത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റാണെങ്കിലും ചോദ്യങ്ങള്‍ കൂടുതലും ദേശീയ അന്വേഷണ ഏജന്‍സിക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും വേണ്ടിയാണെന്നത് സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും എന്നാണ് വ്യക്തമാകുന്നത് ..
സ്വപ്നയുടെ കള്ളപ്പണ ഇടപാടുകള്‍, അനൂപ് മുഹമ്മദിന്റെ സംഘത്തിന്റെ കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, മലയാള ചലച്ചിത്രരംഗത്തെ കള്ളപ്പണ ബന്ധങ്ങള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ചു ചോദ്യങ്ങളുണ്ടായിരുന്നു .ഇവയ്‌ക്കെല്ലാം തൃപ്തികരമായ മറുപടി നല്‍കിയില്ല എന്നുമാത്രമല്ല കൂടുതല്‍ സംശയകരമാകുന്ന തരത്തിലുള്ള രീതിയില്‍ ബിനീഷിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന അവസ്ഥയാണുണ്ടായത് .സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബെംഗളൂരുവില്‍ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്നു പറഞ്ഞ ബിനീഷ്, കര്‍ണാടകയിലെ ഒരു എംഎല്‍എയുടെ പേരു പറഞ്ഞതായാണു സൂചന.എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ദേശിയ സുരക്ഷയെ ബാധിക്കും എന്ന സാഹചര്യത്താല്‍ പുറത്തു വിട്ടിട്ടില്ല .യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങ് കേന്ദ്രത്തിന്റെ കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊലൂഷന്‍സ്, ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്‌സ് എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി ചോദിച്ചു.സ്വപ്നയ്ക്ക് കമ്മീഷന്‍ വാങ്ങി കൊടുക്കുന്നതില്‍ ബിനീഷും നിര്‍ണായക പങ്കുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്നത് .
ബിനീഷിന്റെ കമ്പനികളായ ബി കാപ്പിറ്റല്‍ ഫിനാന്‍സ് സര്‍വീസസ്, ബിഇ കാപ്പിറ്റല്‍ ഫോറക്‌സ് ട്രേഡിങ്, ടോറസ് റെമഡീസ്, ബുള്‍സ് ഐ കോണ്‍സെപ്റ്റ്‌സ് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ പറ്റിയും അന്വേഷിച്ചു. വ്യാപകമായ ക്രമക്കേടുകള്‍ ഇവയുടെ മറവില്‍ ബിനീഷ് നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ലഹരിമരുന്ന് കടത്തുന്നതുമായി ബന്ധത്തപെട്ടഇടപാടുകള്‍ നടത്തിയിരുന്നോ എന്ന് ഇ ഡി ആരാഞ്ഞത് .എന്നാല്‍ ഇതിനും വ്യക്തമായ മറുപടി ലഭിക്കാത്തതു കൊണ്ടുതന്നെ ബിനീഷിലുള്ള സംശയം വര്‍ധിച്ചിരിക്കുകയാണ് .
L
https://www.facebook.com/Malayalivartha