കളിക്കുന്നതിനിടെ കുട്ടിയുടെ തല കുടുങ്ങിയത് അലൂമിനിയം കലത്തിനുള്ളില്‍! കുട്ടിയെ രക്ഷപ്പെടുത്തിയത് വിമാനത്താവളത്തിലെ അഗ്‌നിശമന രക്ഷാസേന സംഘം... സംഭവിച്ചത് ഇങ്ങനെ...

കളിക്കുന്നതിനിടെ കുട്ടിയുടെ തല അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങി. വിമാനത്താവളത്തിലെ അഗ്‌നിശമന രക്ഷാസേന കലം മുറിച്ചെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തി.
പാത്രത്തിനുള്ളില്‍ നിന്നും തല പുറത്തെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കാണാതെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ മാതാപിതാക്കളോട് അഗ്‌നിശമന സേനയുടെ സഹായം തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്നാണു വിമാനത്താവളം പരിസരത്തെ മാതാപിതാക്കള്‍ മൂന്നു വയസ്സുകാരനുമായി വിമാനത്താവളത്തിലെത്തിയത്.
അഗ്‌നിശമന രക്ഷാസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ പാത്രത്തിന്റെ ഒരു വശം മുറിച്ചെടുത്ത്, പരുക്കേല്‍ക്കാതെ കുട്ടിയെ രക്ഷപ്പെടുത്തി.
ഉദ്യോഗസ്ഥരായ പി.സൈനുദ്ദീന്‍, വി.അലക്‌സ്, എ.നജീബ്, പി.കെ.റഹ്മത്തുല്ല, ഇ.എ.ഷുക്കൂര്‍, പി.എം.എ.റഹീം, വിഷ്ണുദാസ്, യൂസഫ്, എസ്.ഫാബിന്‍, വി.ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha