ലക്ഷ്മിപ്രമോദ് ഒളിവിൽ? കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്
ഹാരിസിന്റെ ബന്ധുവായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും സഹോദരനെയും കൊട്ടിയം പോലിസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ഇപ്പോൾ ഇതാ ലക്ഷ്മി പ്രമോദ് ഒളിവിലാണെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. കുടുംബത്തോടെയാണ് ഒളിവിൽ പോയിരിക്കുന്നത്. ഇവരെ പിടികൂടാനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതെ സമയം മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് നീക്കങ്ങൾ തുടങ്ങിയെന്നും റിപ്പോർട്ടുകൾ വരുന്നു.
കഴിഞ്ഞ ദിവസം ലക്ഷ്മി പ്രമോദിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു .സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിലെ കോൾ ലിസ്റ്റും സന്ദേശങ്ങളും പരിശോധിക്കും. ഇതിന് പിന്നാലെയാണ് ലക്ഷ്മി പ്രമോദ് ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നത്. ലക്ഷ്മി പ്രമോദിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. എല്ലാ സംഭവങ്ങളും അറിയാമെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.
ജീവനൊടുക്കിയ യുവതി വീട്ടിൽ വരാറുണ്ടെന്നും യുവതിയെ ലൊക്കേഷനുകളിലേക്ക് ഒപ്പം കൂട്ടിയിരുന്നതായും ലക്ഷ്മി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സീരിയൽ നടിയുടെ കുഞ്ഞിനെ നോക്കാനും യുവതിയെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ കുടുംബാംഗങ്ങൾ അടക്കമുള്ളവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് കൊട്ടിയം സി.ഐ. ദിലീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.. അതേസമയം യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്.
കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും പെണ്‍കുട്ടിയും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് പരാതി. മരിക്കുന്നതിനു മുന്‍പ് പ്രതി ഹാരിസും ഹാരിഷിന്റെ ഉമ്മയുമായി റംസി ഫോണില്‍ സംസാരിച്ചിരുന്നു.
ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോള്‍ എന്നെ വേണ്ടെന്നു പറഞ്ഞാല്‍ ഞാനെന്ത് ചെയ്യാനാണ്. എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാല്‍ എന്റെ മയ്യത്ത് പോലും കാണാന്‍ വരരുതെന്നും റംസി ഹാരിഷിനോട് പറയുന്നശബ്ദ രേഖയും പുറത്തായിരുന്നു. പത്ത് വര്‍ഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നല്‍കണമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിവാഹം നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു.
വളയിടല്‍ ചടങ്ങുകളും സാമ്ബത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിഷ് വിവാഹത്തില്‍ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha