ആ ഭയം ഞങ്ങളെ വേട്ടയാടി: ഒടുവിൽ കൊല്ലാൻ തീരുമാനിച്ചു: അന്തിമ തീരുമാനം എടുത്തത് ഓഗസ്റ്റ് 27ന്.. പ്രതികളുടെ മൊഴി പുറത്ത്

വെഞ്ഞാറമൂട് ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായ വിവരം ഇപ്പോൾ പുറത്തു വരികയാണ്. പ്രതികൾ നൽകിയിരിക്കുന്ന മൊഴിയാണ് ഇപ്പോൾ വളരെയധികം നിർണായകമാകുന്നത്.... ആക്രമണം ആസൂത്രണം ചെയ്യുവാൻ കാരണം ഒരു ഭയമായിരുന്നു..... ആയുധങ്ങളുമായി ആരോ പിന്നിലുണ്ടെന്ന് സംശയത്തിലായിരുന്നു നു ആക്രമണം ആസൂത്രണം ചെയ്തത്...
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ അന്തിമ ആസൂത്രണം തുടങ്ങിയത് ഓഗസ്റ്റ് 27നെന്ന് പ്രതികളുടെ മൊഴി. കൊല്ലപ്പെട്ടവരുടെ സംഘം ആയുധ വുമായി പിന്തുടരുന്നുവെന്ന തോന്നലില്‍ നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും മുഖ്യപ്രതി സജീവ് സമ്മതിച്ചു. കൊല നടന്ന സമയത്ത് ഇരുവരുടെയും കൈവശം ആയുധമുണ്ടായിരുന്നൂവെന്ന് പൊലീസ് ഉറപ്പിച്ചു. ഗൂഡാലോചന നടന്ന കേന്ദ്രങ്ങളില്‍ പൊലീസ് പ്രതികളെ എത്തിച്ച് തെളിവെടുത്തു.
രണ്ട് ദിവസമായി കസ്റ്റഡിയില്‍ തുടരുന്ന പ്രതികളുടെ മൊഴിയും ഇതുവരെയുള്ള സാഹചര്യത്തെളിവുകളും അനുസരിച്ചാണ് ഇരട്ടക്കൊലപാതകത്തിലേക്കുള്ള ആസൂത്രണവഴി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ നേതാവ് ഫൈസലിനെ വെട്ടിയതോടെയാണ് വൈരാഗ്യം മൂര്‍ച്ഛിച്ചതെങ്കിലും കൊലയിലേക്ക് നയിച്ച ആസൂത്രണം തുടങ്ങുന്നത് 27നാണ്.
അന്ന് പ്രതികളായ സജീവും അജിത്തും സനലും സഞ്ചരിച്ച ഓട്ടോ ഹഖിന്റെ നേതൃത്വത്തിലെ സംഘം ബൈക്കില്‍ പിന്തുടര്‍ന്നു. ഇതുകണ്ട് വേഗത്തില്‍ പോയ ഓട്ടോ നിയന്ത്രണം പാളിയതോടെ റോഡിന്റെ വശത്ത് നിര്‍ത്തി. ഈ സമയം ഹഖിന്റെ കൈവശം കത്തി കണ്ടു. ഇത് ഫൈസലിനെ വെട്ടിയതിന് പകരമായി ആക്രമിക്കാനാണെന്ന് കരുതി. ഇതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചെന്നാണ് സജീവിന്റെ മൊഴി. അടുത്ത ദിവസങ്ങളില്‍ ഉണ്ണിയും അജിത്തും ചേര്‍ന്ന് ആയുധങ്ങള്‍ ശേഖരിച്ചു. കൊല നടന്ന 30ന് രാവിലെ പത്തര മുതല്‍ പുല്ലമ്പാറയിലെ ഫാം ഹൗസിലും സനലിന്റെ വീട്ടിലുമായി ഒത്തുചേര്‍ന്ന് മദ്യപിച്ചു. ആക്രമണം ആസൂത്രണം ചെയ്തു.
ആസൂത്രണത്തില്‍ പങ്കുള്ള ഷജിത്ത്, നജീബ്, അജിത്, സതികുമാര്‍ എന്നിവരെ ഫാം ഹൗസിലുള്‍പ്പെടെ എത്തിച്ച് തെളിവെടുത്തതോടെ ഈ മൊഴി ശരിയാണെന്ന് പൊലീസ് വിലയിരുത്തുന്നു. ഒപ്പം കൊല്ലപ്പെട്ടവരുടെ സംഘവും ആയുധങ്ങളായാണ് എത്തിയതെന്ന് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൊല നടന്ന സ്ഥലത്ത് കൊല്ലപ്പെട്ടവരുടെ സംഘം എത്തുമെന്ന് പ്രതികള്‍ എങ്ങനെ അറിഞ്ഞുവെന്നതിലാണ് ഇനി വ്യക്തത വേണ്ടത്. ഈ കാര്യങ്ങളിൽ കൂടി വ്യക്തത കിട്ടിക്കഴിഞ്ഞാൽ കേസിന് നിർണായക വഴിത്തിരിവിൽ കടക്കും... തിരുവോണദിനത്തിൽ കേരളം ഞെട്ടിയുണർന്നത് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക വാർത്ത കേട്ടു കൊണ്ടായിരുന്നു... കോൺഗ്രസിന്റെ ക്രൂരത ആയിരുന്നു വെഞ്ഞാറമൂട് നടന്നത്. രണ്ടു യുവാക്കളെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു... രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസായിരുന്നു ഇത്..
https://www.facebook.com/Malayalivartha