തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വച്ചേക്കും; പ്രതിപക്ഷത്തിന്റെ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചേക്കും; അങ്ങനെയെങ്കില്‍ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിച്ചേക്കാം; ഉപതെരഞ്ഞെപ്പ് നീട്ടിവയ്ക്കുന്നതിനോട് യോജിച്ചും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിയോജിച്ചും ബി.ജെ.പി

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിയേക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിച്ചാല്‍ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും. ഇക്കാര്യത്തില്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിക്കും. കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും വിധമുളള തെരഞ്ഞെടുപ്പ് പുനക്രമീകരണത്തെ കുറിച്ചാണ് ആലോചന. കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും അങ്ങനെയെങ്കില്‍ മാത്രം കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുളള നീക്കത്തെ പിന്തുണയ്ക്കാമെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഈ നിര്‍ദേശം പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇടതുമുന്നണിയുടെ കൂടി അംഗീകാരത്തോടെ നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ സമവായമുണ്ടാക്കാനാണ് നീക്കം.
കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന യുഡിഎഫിന്റെ ആവശ്യത്തോട് സര്‍ക്കാരിന് ആദ്യഘട്ടത്തില്‍ എതിര്‍പ്പായിരുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നാണ് പുതിയ നിലപാട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്ന കാര്യത്തില്‍ ഇടതുമുന്നണി ഘടകകക്ഷികളില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. ജയിച്ചുവരുന്ന എംഎല്‍എയ്ക്ക് പ്രവര്‍ത്തിക്കാന്‍ നാല് മാസം മാത്രമേ ലഭിക്കു എന്നതിനാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കണമെന്നാണ് പ്രധാന രാഷ്ട്രീയ കക്ഷികളുടെ ആവശ്യം. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നതിനിടെ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആവശ്യം നിരാകരിക്കേണ്ടെന്ന തീരുമാനത്തിലാണ് നിലപാട് മാറ്റം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുളള നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്് കെ സുരേന്ദ്രനും വ്യക്തമാക്കി. അതെ സമയം ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒപ്പമാണ് ബി.ജെ.പിയുടെ നിലപാട്.
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചു. നിലവില്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാര്‍ക്ക് പ്രവര്‍ത്തന കാലാവധി ആറ് മാസം മാത്രമാണെന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ല. നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കണം. അതേസമയം എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാല്‍ അത് പരിശോധിക്കും. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്വീകരിക്കാനാവില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ കോവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കാനാവുമെന്നും കമ്മീഷന്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാററച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. അതായത് പരമാവധി അഞ്ചുമാസം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha






















