കോവിഡില്‍ പട്ടിണിയാക്കാതെ സര്‍ക്കാര്‍, കേരള ജനതയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമായി നാലു കിറ്റുകള്‍ കൂടി... റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകള്‍ വീട്ടിലെത്തുമെന്ന് റിപ്പോർട്ടുകൾ...

കോവിഡ് മഹാമാരിയുടെ കാലത്ത് തല്‍ക്കാലിക സമാശ്വാസം. സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് ആദ്യം കിട്ടിയപ്പോള്‍ കരുതിയത് ഇങ്ങിനെ. വീട്ടിലിരുന്ന് ഓണം ആഘോഷിക്കാന്‍ രണ്ടാമത്തെ സൗജന്യകിറ്റും തന്നപ്പോള്‍ ഇത് കൊണ്ടു തീരുമെന്നും കരുതി.
എന്നാല്‍ കോവിഡ് കാലത്ത് കേരള ജനതയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമായി നാലു കിറ്റുകള്‍ കൂടി ഈ മാസം മുതല്‍ വരുമെന്നും ഡിസംബര്‍ വരെ സര്‍ക്കാരിന്റെ വകയായി റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകള്‍ വീട്ടിലെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇനിയുള്ള മാസങ്ങഴിലും റേഷന്‍ കടകള്‍ വഴി ഭക്ഷ്യകിറ്റുകള്‍ എത്തിക്കും. ഈ മാസം മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തെ 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് ലഭിക്കും. ആട്ട, പഞ്ചസാര, ചെറുപയര്‍, പരിപ്പ്, ഉപ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ഉപ്പ് എന്നിവ ഉണ്ടാകും.
പക്ഷേ ഏറെ പഴികേട്ട ശര്‍ക്കര ഒഴിവാക്കുമെന്നാണ് വിവരം. കേരളം അതീവ ഗുരുതരമായ സാമ്ബത്തീക പ്രതിസന്ധി നേരിടുമ്ബോഴാണ് പൊതുജനങ്ങളെ തേടി സര്‍ക്കാരിന്റെ കരുതല്‍ എത്തുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു നടപടി ഇതാദ്യമാണ്.
സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കിയാകും കിറ്റ് വിതരണം. ഭക്ഷ്യവകുപ്പ് ഇതിനായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിറ്റിലെ സാധനങ്ങളുടെ ഗുണം ഉറപ്പാക്കാന്‍ സപ്‌ളൈക്കോ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കിറ്റിലേക്ക് വാങ്ങുന്ന സാധനങ്ങളും അവയുടെ പായ്ക്കിംഗും അതിന്‍െ പുരോഗതിയും ഓരോ ദിവസുവും ഭക്ഷ്യ വകുപ്പിനെ അറിയിക്കണം.
ഗുണനിലവാരം ഉറപ്പിക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. പായ്ക്ക് ചെയ്യുന്ന കിറ്റുകളുടെ എണ്ണം, പങ്കെടുക്കുന്ന തൊഴിലാളികള്‍, അവര്‍ നിറച്ച കിറ്റുകളുടെ എണ്ണം എന്നിവ റജിസ്റ്ററില്‍ രേഖപ്പെടുത്തണം. ചെലവുകള്‍ കൃത്യമായി സര്‍ക്കാരിനെ അറിയിക്കണം.
ഉത്പനങ്ങളുടെ ഗുണനിലവാരം ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണോയെന്ന് ഡിപ്പോ മാനേജര്‍ കൃത്യമായി പരിശോധിക്കണമെന്ന് സപ്ലൈക്കോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലാബുകളില്‍ പരിശോധിപ്പിക്കേണ്ടതായ ഉത്പന്നത്തിന്റെ സാംപിളുകള്‍ എന്‍എബിഎല്‍ അംഗീകാരമുള്ള ലാബുകളില്‍ ഉടന്‍ പരിശോധന നടത്താനുള്ള സംവിധാനവും ഒരുക്കണം.
ഉത്പനങ്ങളുടെ ഗുണനിലവാരം ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണോയെന്ന് പരിശോധിക്കേണ്ട ചുമതല ഡിപ്പോ മാനേജര്‍ക്കാണെന്നും സപ്‌ളൈക്കോ നിര്‍ദേശത്തില്‍ പറയുന്നു. കമ്മറ്റിയുടെ തീരുമാനം അനുസരിച്ചാകും ഉല്‍പ്പന്നങ്ങള്‍ വാങ്ങുക. ഗുണമേന്മ രേഖപ്പെടുത്തുകയും വേണം.
https://www.facebook.com/Malayalivartha