Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കൃഷിക്ക് പ്രോത്സാഹനം നല്‍കാന്‍ റോയല്‍റ്റി നല്‍കി സര്‍ക്കാര്‍; കര്‍ഷകന് 2000 രൂപ റോയലിറ്റി ലഭിക്കും; കര്‍ഷകര്‍ ചെയേണ്ടത് ഇത്രമാത്രം; നെല്‍കൃഷിക്കായി കൃഷിഭൂമി ഉപയോഗപ്പെടുത്തണം

10 SEPTEMBER 2020 04:50 PM IST
മലയാളി വാര്‍ത്ത

കൃഷിയുടെ കാര്യത്തില്‍ കേരളം പിന്നോട്ടേക്കാണ്. നമുക്ക് അരി ആഹാരം കഴിക്കണമെങ്കില്‍ നെല്ല് അങ്ങ് ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വരണം. ഈ സാഹചര്യത്തില്‍ കൂടിയാണ് കേരളത്തിലെ നെല്‍കൃഷിക്ക് പ്രോത്സാഹനം നല്‍കാന്‍ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. അത്തരത്തിലൊരു പദ്ധതിയാണ് കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാകാനുള്ള തീരുമാനം. നെല്‍ കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകള്‍ക്ക് ഓരോ വര്‍ഷവും ഹെക്ടറിന് 2000 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ റോയല്‍റ്റി നല്‍കും. നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂ ഉടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയര്‍ വര്‍ഗങ്ങള്‍,പച്ചക്കറികള്‍ ,എള്ള് ,നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. ഗുണഭോക്താക്കളുടെ അക്കൌണ്ടില്‍ നേരിട്ടായിരിക്കും തുക എത്തിക്കുക.

നെല്‍ വയലുകള്‍ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകള്‍ സ്വന്തമായോ,മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയോ നെല്‍കൃഷിക്കായി ഭൂമി ഉപയോഗപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കും.എന്നാല്‍ ഭൂമി മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശായി കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടാകില്ല.വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയല്‍റ്റി കിട്ടും. ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിലാണു നിലവില്‍ നെല്‍ക്കൃഷി. 2020'21 ബജറ്റില്‍ നെല്‍ക്കൃഷി വികസനത്തിനു 118.24 കോടി രൂപ വകയിരുത്തിയ പ്രകാരമാണു പദ്ധതി.

സെപ്തംബര്‍ 11 മുതല്‍ ഇതിന് അപേക്ഷിക്കാം. www.aims.kerala.gov.in പോര്‍ട്ടലിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം. കരമടച്ച രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സോ പാന്‍ കാര്‍ഡോ പോലെ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ, ബാങ്ക് ശാഖയുടെ പേരും അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും മറ്റും ഉള്‍പ്പെടുന്ന ബാങ്ക് പാസ്ബുക്കിന്റെ പേജ്, കാന്‍സല്‍ ചെയ്ത ചെക്ക് ലീഫ് എന്നിവയും അപ്‌ലോഡ് ചെയ്യണം.

അതെ സമയം കേരളത്തില്‍ ഉല്‍പാദിപ്പെടുന്ന നെല്ലിനും ന്യായ വില ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പതിവുപോലെ, ഇത്തവണയും നെല്ലിന്റെ സംഭരണ വിലയിലെ അപര്യപ്തതയും സംഭരണ തീയതി പ്രഖ്യാപനം വൈകുന്നതുമടക്കം നൂറുകൂട്ടം ആവലാതികള്‍ കര്‍ഷകര്‍ ഉന്നയിക്കുന്നു. നിലവില്‍, 27.48 രൂപയാണ് നെല്ലിെന്റ സംഭരണവില. കേന്ദ്ര സബ്‌സിഡിയായ 18.68 രൂപയും സംസ്ഥാന സബ്‌സിഡിയായ 8.80 രൂപയും ചേര്‍ത്തുള്ള വിലയാണിത്. സപ്ലൈകോ വഴിയാണ് നെല്ല് സംഭരണം. സബ്‌സിഡിയില്‍, കേന്ദ്രം ഈയിടെ 53 പൈസ വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്‌സിഡിയില്‍ വര്‍ധനയൊന്നും വരുത്തിയിട്ടില്ല. ഉല്‍പ്പാദനചിലവും വര്‍ധിക്കുന്നു. ഉല്‍പ്പന്നത്തിന്റെ വിലയും ഉല്‍പ്പാദന ചിലവും തമ്മില്‍ യാതൊരുവിധ പൊരുത്തവുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തക്കസമയത്ത്, ആവശ്യത്തിന് തൊഴിലാളികളെ കിട്ടുന്നില്ല. കാര്‍ഷിക യന്ത്രങ്ങളുടെ വാടക കുത്തനെ കൂട്ടി. രാസവളത്തിനും കീടനാശിനിക്കും വില കൂടി തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നെല്ല് കര്‍ഷകര്‍ നേരിടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (7 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends