നിയന്ത്രണങ്ങൾ നീക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയർന്നേക്കാമെന്ന് കെ.കെ ശൈലജ..സെപ്റ്റംബർ അവസാനത്തോടെ കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെൻറിലേറ്ററുകൾക്കും ക്ഷാമം വരും. ഇപ്പോൾ തന്നെ വെൻറിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആരും റോഡിൽ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവർക്കും ശ്രദ്ധലഭിക്കണം. കോളനികളിൽ രോഗം പടരാൻ അനുവദിക്കരുത്. ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും അവർ പറഞ്ഞു.സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നിരുന്നു. മരണസംഖ്യയും ഉയരുകയാണ്. സെപ്റ്റംബറോടെ കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ
അടുത്ത ആഴ്ചകളിൽ രോഗവ്യാപനം ഉയരാൻ സാധ്യതയുണ്ടെന്നും കൂടുതൽ കരുതൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു ..ഓണത്തിന് മാർക്കറ്റുകളിൽ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം വളരെ അധികമായിരുന്നു .
ഓണാവധിക്ക് കൂടുതൽ ആളുകൾ നാട്ടിലെത്തിയിട്ടുണ്ട് . രോഗ വ്യാപനം വർധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാൻ ഇനിയും സമയമെടുക്കും. അടുത്ത രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ വ്യക്തത വരും. അതുകൊണ്ടു തന്നെ ഒക്ടോബറിൽ കൊവിഡ് കേസുകൾ ഉയർന്നേക്കാമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ
കൊവിഡിനൊപ്പം ജീവിതം കൊണ്ടുപോകുക എന്നതിന്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലായിടത്തും തിരക്ക് വർധിച്ചിട്ടുണ്ട് . വ്യക്തിപരമായ ജാഗ്രത വർധിപ്പിക്കുക എന്നത് മാത്രമാണ് രോഗം പകരാതിരിക്കാനുള്ള പോംവഴി
https://www.facebook.com/Malayalivartha






















