Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കേരള പോലീസൊക്കെ എന്ത്... ബിനാമി, കള്ളപ്പണ ഇടപാടുകളില്‍ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബൂറോയും ചോദ്യം ചെയ്യും; ശക്തമായ തെളിവ് കിട്ടിയാല്‍ കനത്ത നടപടി

11 SEPTEMBER 2020 08:36 AM IST
മലയാളി വാര്‍ത്ത

ഒറ്റ ചോദ്യം ചെയ്യലില്‍ എല്ലാം മണിമണിയായി പറഞ്ഞ് പുറത്തിറങ്ങി ചാനലുകാരെ കാണാനിരുന്ന ബിനീഷ് കോടിയേരിയെ വരിഞ്ഞ് മുക്കിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിനുള്ളില്‍ ചോദിച്ച 19 ചോദ്യങ്ങളാണ്. ഉത്തരമില്ലാതെ ആ 19 ചോദ്യങ്ങളില്‍ തട്ടി ബിനീഷ് കോടിയേരി വീഴുകയായിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആ 19 ചോദ്യങ്ങള്‍ക്ക് ബിനീഷ് വ്യക്തമായ ഉത്തരം നല്‍കാനായില്ല. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിസിനസ് സംരംഭങ്ങളെക്കുറിച്ചും ഒരുമാസമായി ഇ.ഡി അന്വേഷിക്കുകയായിരുന്നു. ബിസിനസ് പങ്കാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇവരുടെ മൊഴികള്‍ക്ക് വിരുദ്ധമായ വിവരങ്ങളാണ് ഈ 19 ചോദ്യങ്ങള്‍ക്കും ബിനീഷ് നല്‍കിയത്. ഇതോടെ ബിനീഷ് വെട്ടിലാകുകയായിരുന്നു. ബിനീഷിനെ ചോദ്യം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് എന്‍ഐഎയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബൂറോയും. അവരുടെ ചോദ്യം ചെയ്യലില്‍ കുടുങ്ങിയാല്‍ കുടുങ്ങിയത് തന്നെ.

അതിനാലാണ് ബിനാമി, കള്ളപ്പണ ഇടപാടുകളില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ചിറ്റ് നല്‍കാത്തത്. തെളിവുകളും മൊഴികളും കൂട്ടിയിണക്കി കുരുക്ക് മുറുക്കാന്‍ വിശദ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുകയാണ്. ബിനീഷുമായി സാമ്പത്തിക ഇടപാടുകളുള്ള ഒരു ഡസനിലേറെ പേരുടെ വിവരങ്ങള്‍ ശേഖരിച്ച ഇ.ഡി, ഇത്തരം ഇടപാടുകളുടെ വിശദാംശങ്ങളാണ് തേടുന്നത്. യു.എ.ഇ കോണ്‍സുലേറ്റുമായി സാമ്പത്തിക ഇടപാടുള്ള കമ്പനികളുമായി ബിനീഷിനുള്ള ബിനാമി ബന്ധവും അന്വേഷിക്കും. കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിംഗ് കരാര്‍ ലഭിച്ച യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സ്, സ്വര്‍ണക്കടത്ത് പ്രതി സ്വപ്നയ്ക്ക് ലക്ഷങ്ങള്‍ കോഴ നല്‍കിയതിനെക്കുറിച്ചും അന്വേഷണമുണ്ട്.

ബി കാപ്പിറ്റല്‍ ഫിനാന്‍സ് സര്‍വീസസ്, ബി.ഇ കാപ്പിറ്റല്‍ ഫോറെക്‌സ് ട്രേഡിംഗ്, ടോറസ് റെമഡീസ്, ബുള്‍സ് ഐ കോണ്‍സെപ്ട്‌സ് എന്നീ കമ്പനികളുമായി ബിനീഷിന് ദുരൂഹ ബന്ധങ്ങളുണ്ടെന്നാണ് ഇ.ഡി നിഗമനം. അനധികൃത പണമിടപാടിനായി തുടങ്ങിയതാണ് കമ്പനികളെന്നാണ് കണ്ടെത്തല്‍.

തിരുവനന്തപുരം കേശവദാസപുരത്തെ ഹോട്ടല്‍ ഉടമയുടെ പേരിലാണ് യു.എ.ഇ വിസ സ്റ്റാമ്പിംഗിനുള്ള കമ്പനി. ഹോട്ടലുടമ ബിനീഷിന്റെ ബിനാമിയാണെന്നാണ് കരുതപ്പെടുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ബിനീഷിന്റെ ഇടപാടുകളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ബംഗളൂരുവിലെ രണ്ട് പണമിടപാട് സ്ഥാപനങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നും വിവരം കിട്ടിയിട്ടുണ്ട്.

ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രധാനപ്രതിയായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് ബംഗളൂരുവില്‍ ഹോട്ടല്‍ തുടങ്ങാന്‍ ലക്ഷങ്ങള്‍ നല്‍കിയതായി ബിനീഷ് വെളിപ്പെടുത്തിയിരുന്നു. ഇത്തരം വന്‍ സഹായങ്ങള്‍ നല്‍കാന്‍ ബിനീഷിനുള്ള സാമ്പത്തിക ഉറവിടം എന്താണെന്നും ഇ.ഡി അന്വേഷിക്കുകയാണ്.

ഇതോടെയാണ് ഒരാഴ്ചയ്ക്കു ശേഷം ബിനീഷിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിനീഷിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തി. മൊഴികളില്‍ പലതിനും വിശ്വാസ്യതയില്ല. കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത്, മലയാള സിനിമയിലെ ലഹരി ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ലഭിച്ച മറുപടികള്‍ തൃപ്തികരമായിരുന്നില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

സാമ്പത്തിക റൂട്ട്മാപ്പ് പരിശോധന നടത്തി ബിനാമി, കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തി ശക്തമായ നടപടികളെടുക്കാന്‍ ഇ.ഡിക്ക് കഴിയും. സംശയിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും ബിസിനസ് പങ്കാളികളുടെയും സ്വത്ത് വരവ് കണക്കെടുപ്പും കള്ളപ്പണം തേടിയുള്ള റെയ്ഡുകളും ഉണ്ടാവും. സംശയമുള്ള ആരുടെയും 'സാമ്പത്തിക റൂട്ട്മാപ്പ്' പരിശോധിക്കുന്നതാണ് ഇ.ഡിയുടെ രീതി. വരവിനേക്കാള്‍ 20 ശതമാനത്തിലേറെ സ്വത്തുണ്ടെങ്കില്‍ ഇ.ഡിക്ക് വിശദമായ സ്വത്തു പരിശോധന നടത്താം. കള്ളപ്പണക്കേസില്‍ മൂന്നുമുതല്‍ ഏഴുവരെ വര്‍ഷം ശിക്ഷ കിട്ടാം. ഇതിന് പിന്നാലെയാണ് എന്‍ഐഎയുടേയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടേയും വരവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends