കിടുകിടാ വിറച്ചു... പത്രക്കാരും ചാനലുകാരും ബിനീഷ് കോടിയേരിയുടെ ഭാവി അന്വേഷിക്കുന്ന സമയത്ത് ഒരീച്ചപോലും അറിയാതെ ജലീലിനെ വിളിപ്പിച്ച് ചോദ്യം ചെയ്തു; സര്‍ക്കാര്‍ തലത്തിലെ മന്ത്രിമാരോ പോലീസോ ഉദ്യോഗസ്ഥരോ പോലും അറിയാതെ നീക്കം രഹസ്യം; സര്‍ജിക്കല്‍ അറ്റാക്ക് പോലെ ഡോവലിന്റെ നീക്കം ഫലം കണ്ടു

കഴിഞ്ഞ ദിവസം മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ഒരു മീന്‍കുഞ്ഞ് പോലും അറിയാതെയാണ്. ഒരാളും അറിയാതെ സൈന്യം സര്‍ജിക്കല്‍ അറ്റാക്ക് നടത്തിയത് പോലെയാണ് ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കേരളത്തിലെ കൊടികെട്ടി പത്രക്കാരും ചാനലുകാരും ഇതറിയാന്‍ പാതിരാത്രിയായി. എന്തിന് മന്ത്രിമാരോ ഉദ്യോഗസ്ഥരോ പോലീസ് പോലുമറിഞ്ഞില്ല. അത്രയ്ക്ക് രഹസ്യമായ നീക്കമാണ് രാജ്യ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ സ്വീകരിത്. ഏതാണ്ട് സര്‍ജിക്കല്‍ അറ്റാക്ക് പാകിസ്ഥാന്‍ പോലും അറിയാതെ നടത്തിയത് പോലെയാണ് കേരളം അറിയാതെ ജലീലിനെ പൊക്കിയത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ പ്രകമ്പനങ്ങള്‍ക്ക് വഴിതുറന്നാണ് നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ നാടകീയമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
രഹസ്യമായി നടത്തിയ ചോദ്യംചെയ്യല്‍ ന്യൂഡല്‍ഹിയിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്. കെ. മിശ്രയാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ സ്ഥിരീകരിച്ചത്. എന്നാല്‍ സ്ഥിരീകരിക്കാന്‍ കേസന്വേഷണം നടത്തുന്ന ഇ.ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തയ്യാറായിട്ടില്ല.
രഹസ്യമായെത്താനാണ് ഇഡി മന്ത്രി ജലീലിന് നിര്‍ദേശം നല്‍കിയത്. അരൂരിലെ വ്യവസായി അനസിന്റെ ഇന്നോവ ക്രിസ്റ്റ കാറില്‍ ജലീല്‍ ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിനു വിധേയനായി. അതിനുശേഷം അരൂരിലെ വ്യവസായിയുടെ വീട്ടിലേക്കു മടങ്ങി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തില്‍ പിന്നീട് മലപ്പുറത്തെ വീട്ടിലേക്ക് പോയി. മന്ത്രി ജലീല്‍ അനസിന്റെ വീട്ടിലെത്തിയതിന് സ്ഥിരീകരണമുണ്ട്. പ്രാഥമിക നടപടിയുടെ ഭാഗമായാണ് ചോദ്യം ചെയ്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി വ്യക്തമാക്കി.
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതു മുതല്‍ ജലീല്‍ വിവാദങ്ങളില്‍പ്പെട്ടിരുന്നു. സ്വപ്നയുമായുള്ള ഫോണ്‍വിളി രേഖകള്‍ പുറത്തുവന്നതോടെ, വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച് മന്ത്രി യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ച വിവരവും പുറത്തുവന്നു.
മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റുകളും വാങ്ങുന്നതിനായാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്നായിരുന്നു ജലീലിന്റെ വിശദീകരണം. ഇക്കാര്യങ്ങളില്‍ ഒരുപാടു പൊരുത്തക്കേടുകളുണ്ടെന്നാണ് എന്‍.ഐ.എയും കസ്റ്റംസും ഇ.ഡിയും നല്‍കുന്ന വിവരം.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ കഴിഞ്ഞദിവസം ഇ.ഡി 12 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ഇതു രണ്ടും സര്‍ക്കാരിനെ സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ പ്രതിരോധത്തിലാക്കി.
സ്വപ്നയുമായുള്ള ബന്ധവും പോണ്‍വിളും ഖുറാന്‍ കടത്തിയതുമെല്ലാം ഇഡി ചോദ്യം ചെയ്തു. അപ്രതീക്ഷിതമായ ചോദ്യം ചെയ്യലില്‍ ജലീല്‍ ശരിക്കും പെട്ടുപോയി. കേന്ദ്രാനുമതിയില്ലാതെ യു.എ.ഇയില്‍ നിന്ന് വിദേശസഹായം സ്വീകരിച്ചതിനും മന്ത്രി ജലീലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തേക്കും. നൂറ് ഭക്ഷ്യക്കിറ്റുകളുടെ വിലയായി അഞ്ചുലക്ഷം രൂപയുടെ ഇടപാട് യു.എ.ഇ കോണ്‍സുല്‍ ജനറലുമായി ജലീല്‍ നടത്തിയത് ചട്ടവിരുദ്ധമാണ്. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ച് കേന്ദ്രധനമന്ത്രാലയം പ്രാഥമികാന്വേഷണം നടത്തിയശേഷം ഇ.ഡിയോട് വിശദാന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. ഇതേക്കുറിച്ച് വിശദമായ മൊഴി ഇ.ഡി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലേക്കും മലപ്പുറത്ത് ജലീലിന്റെ വീട്ടിലേക്കും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അങ്ങനെ സെക്രട്ടറിയേറ്റ് തീപിടിത്തത്തിന് ശേഷം മറ്റൊരു തീയായി ഇഡി.
" f
https://www.facebook.com/Malayalivartha






















