സ്വയംകുഴിച്ച സ്വപ്നക്കുഴിയില്‍... സക്കാത്തിനൊപ്പം ഖുറാനും കടത്തിയതിന് എന്ത് ശിക്ഷ വേണമോ ഏറ്റുവാങ്ങാം; മതത്തിനെ കൂട്ടു പിടിച്ച് കമ്മ്യൂണിസ്റ്റ് മന്ത്രിക്ക് നിരക്കാത്ത ഡയലോഗ് പറഞ്ഞ മന്ത്രി കെ.ടി. ജലീലിന് കുരുക്ക് മുറുകിയത് താന്‍ കുഴിച്ച കുഴിയില്‍; ഇഡിയുടെ ഒന്നൊന്നര ചോദ്യത്തില്‍ എല്ലാം ഓക്കെയായി

മന്ത്രി കെ.ടി. ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യാന്‍ ഇടവരുത്തിയത് താന്‍ കുഴിച്ച കുഴിയാലാണ്. സ്വപ്നയുമായുള്ള ജലീലിന്റെ ഫോണ്‍ രേഖ പുറത്ത് വന്നതോടെ ജലീല്‍ നടത്തിയ നീക്കങ്ങളാണ് പുലിവാലായത്. പത്രക്കാരെ പറ്റിക്കാല്‍ ജലീല്‍ പുറത്ത് വിട്ട കോണ്‍സുലേറ്ററുമായുള്ള സംഭാഷണം നിര്‍ണായക തെളിവായി. കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞതിനാലാണ് താന്‍ സ്വപ്നയെ വിളിച്ചതെന്നും ബാക്കി കാര്യങ്ങള്‍ കോണ്‍സുലേറ്ററിനോട് ചോദിക്കണമെന്നും പറഞ്ഞു വച്ചു. താത്ക്കാലികമായി ജലീല്‍ ജയിച്ചെങ്കിലും അത് ജലീലിന് കുരുക്കായി. ആദ്യം സക്കാത്തിനുള്ള സാധനമായും പിന്നതില്‍ ഖുറാനുണ്ടെന്നും സമ്മതിച്ചു. അവസാനം ഖുറാനില്‍ പിടിച്ച് മതത്തിന്റെ പിന്തുണ കിട്ടാനാണ് ശ്രമിച്ചത്. പക്ഷെ എല്ലാം ജലീലിന് പാരയായി.
അവാസനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജലീലിനെ ചോദ്യം ചെയ്തു. പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കിയെങ്കിലും സ്വപ്നയെപ്പറ്റിയുള്ള ഒന്നൊന്നര ചോദ്യത്തിലാണ് ജലീല്‍ തട്ടി വീണത്. യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അല്‍ ഷിമേനി എന്നിവരുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുമായുള്ള ബന്ധം, നയതന്ത്രചാനലിലൂടെ എന്തിന് മതഗ്രന്ഥങ്ങളെത്തിച്ചു, പ്രോട്ടോകോള്‍ ലംഘിച്ച് എന്തിന് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു, സ്വപ്‌ന സുരേഷുമായുള്ള തുടര്‍ച്ചയായ ഫോണ്‍വിളികള്‍ തുടങ്ങിയവയാണ് ചോദിച്ചത്. അപ്രതീക്ഷിതമായ ഇഡിയുടെ ചോദ്യം ചെയ്യലില്‍ ജലീല്‍ ശരിക്കും കുടുങ്ങി. സ്വപ്നയുമായുള്ള ബന്ധം പറഞ്ഞ് ചാനലുകാരെ പറ്റിച്ചതു പോലെ ഇഡിയുടെ അടുത്ത് വില പോയില്ല. അതോടെ കൂടുതല്‍ സംശയമായി. ഇനിയും ജലീലിനെ ചോദ്യം ചെയ്യാനാണ് സാധ്യത.
മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തതോടെ വരുന്ന നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു പ്രചാരണ വിഷയം കൂടി രാഷ്ട്രീയ എതിരാളികള്‍ക്കു ലഭിക്കുകയാണ്. ജലീലിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നു വ്യക്തമാക്കി സിപിഎം പ്രതിരോധത്തിനൊരുങ്ങുമ്പോഴും ചരിത്രത്തില്‍ ആദ്യമായി ഒരു കേരളാ മന്ത്രിയെ ഇഡി ചോദ്യം ചെയ്തത് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ വിശദീകരിക്കുന്നത് മുന്നണിക്കു പ്രയാസമായിരിക്കും. കേന്ദ്ര ഏജന്‍സികളുടെ ഈ വിഷയത്തിലെ അന്വേഷണം നീണ്ടുപോയാല്‍ പ്രത്യേകിച്ചും.
ജലീലിനെ സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച സിപിഐ നേതാക്കളുടെ നിലപാടും ശ്രദ്ധേയമാകും. രാഷ്ട്രീയ എതിരാളികള്‍ക്ക് അങ്ങോട്ട് ആയുധം കൊടുക്കുന്ന അവസ്ഥയാണ് സ്വര്‍ണക്കടത്തു കേസിലൂടെ ഉണ്ടായതെന്നു സിപിഐ വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ നിലപാടിനെ അടിസ്ഥാനമാക്കിയായിരിക്കും ജലീലിന്റെ എല്‍ഡിഎഫിലെ രാഷ്ട്രീയ ഭാവി.
ചോദ്യം ചെയ്യല്‍ വാര്‍ത്ത പുറത്തുവന്നതോടെ ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ രാത്രി സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ലാത്തി വീശിയതോടെ സംസ്ഥാനമെമ്പാടും പ്രതിഷേധത്തിരയൊരുക്കാനുളള നീക്കത്തിലാണ് പ്രതിപക്ഷ യുവജനസംഘടനകള്‍.
കള്ളക്കടത്തുകേസില്‍ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്ത മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനും പ്രതിപക്ഷ കക്ഷികള്‍ ആലോചിക്കുന്നു. എന്നാല്‍, ചോദ്യം ചെയ്തതു കൊണ്ട് മാത്രം രാജിവയ്ക്കണമെന്നു പറയുന്നതില്‍ എന്ത് അര്‍ഥമാണെന്നാണ് സിപിഎം നേതൃത്വം ചോദിക്കുന്നത്. ജലീല്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാല്‍ മാത്രം രാജിയെക്കുറിച്ച് ആലോചിക്കാമെന്നും നേതൃത്വം വ്യക്തമാക്കുന്നു.
മന്ത്രിയെന്ന നിലയില്‍ കോണ്‍സുലേറ്റുമായി ഇടപെടുന്നതിനുള്ള ചട്ടങ്ങള്‍ പൂര്‍ണമായി ലംഘിക്കപ്പെട്ടുവെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിഗമനം. അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് മന്ത്രിക്കെതിരാണെങ്കില്‍ രാജിയെന്ന ആവശ്യത്തിനു ശക്തിയേറും.
"
https://www.facebook.com/Malayalivartha






















