ഊറിച്ചിരിച്ച് വി. മുരളീധരന്‍... ചാനലുകാരെ പറഞ്ഞ് പറ്റിച്ച് ഖുറാന്റെ തണലില്‍ വിലസിയ ജലീലിനെതിരെ അന്വേഷണം കടുപ്പിക്കാന്‍ അമിത്ഷാ; ഇനിയും ജലീലിനെ ചോദ്യം ചെയ്യും; കെ. സുരേന്ദ്രന്‍ പ്രസിഡന്റായി വന്നതോടെ പഴയ ശബരിമലയ്ക്ക് പകരം വീട്ടി; വി മുറളീധരനെ കളിയാക്കിയവര്‍ക്കും പണി കിട്ടി

നയതന്ത്ര പാഴ്‌സലില്‍ ഖുറാനോടൊപ്പം സ്വര്‍ണം കടത്തിയോയെന്ന അന്വേഷണമാണ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത്. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത് ജലീലിനെ വിട്ടയച്ചെങ്കിലും അന്വേഷണം കടുപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. മന്ത്രിയെന്ന നിലയില്‍ ചോദ്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. മന്ത്രിയെന്ന നിലയില്‍ ഒരു ആനുകൂല്യവും നല്‍കേണ്ടതില്ലെന്നാണ് അമിത് ഷാ നല്‍കിയ നിര്‍ദേശം. കുറ്റക്കാരനെന്ന് തെളിവുണ്ടെങ്കില്‍ ശക്തമായി മുന്നോട്ട് പോകാന്‍ നിര്‍ദേശം നല്‍കി.
ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന്‍ വന്നതോടെയാണ് തലസ്ഥാനത്ത് ആളനക്കം ഉണ്ടായത്. യഥാര്‍ത്ഥ പ്രതിപക്ഷമാക്കി ബിജെപിയെ മാറ്റുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. സെക്രട്ടറിയേറ്റിലെ തീപിടുത്തവും ജലീല്‍ വിഷയവുമെല്ലാം കത്തിച്ചത് സുരേന്ദ്രനാണ്. ശബരിമലയില്‍ തന്നെ പിടിച്ച് അകത്തിട്ടതിന് സുരേന്ദ്രന്‍ എണ്ണിയെണ്ണി ചോദിക്കുകയാണ്.
കേന്ദ്ര മന്ത്രി വി മുരളീധരെ കളിയാക്കിയതിന്റെ ഫലം കൂടിയാണ് മന്ത്രി ജലീലും സംസ്ഥാന സര്‍ക്കാരും അനുഭവിക്കുന്നത്. വി മുരളീധരന്റെ പവര്‍ എന്തെന്നറിയാതെ കളിയാക്കിക്കൊണ്ടിരുന്നു. ഫലമോ മുരളീധരന്റെ വിദേശകാര്യ വകുപ്പ് തന്നെ കോണ്‍സുലേറ്റില്‍ ജലീലിനെ പൂട്ടി.
ഇന്നലെ രാവിലെ എറണാകുളത്തെ ഇഡി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ജലീലിനെ ചോദ്യം ചെയ്തത്. ഇന്നലെ പുലര്‍ച്ചെ അരൂരിലെ വ്യവസായിയുടെ വീട്ടിലെത്തിയ മന്ത്രി സ്‌റ്റേറ്റ് കാര്‍ അവിടെയിട്ട് സ്വകാര്യ കാറില്‍ ഇഡി ഓഫിസിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് 5 മണിവരെ വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്റെ ഓഫിസും അടുത്ത സുഹൃത്തുക്കളും വാര്‍ത്ത നിഷേധിച്ചു കൊണ്ടിരുന്നു. നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചു. എന്നാല്‍, മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകിട്ട് 5.45 ന് ഇഡി മേധാവി ന്യൂഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. ഇതോടെ സത്യം പുറത്തായി.
രാവിലെ 9.30 മുതല്‍ കൊച്ചി ഓഫിസില്‍ മന്ത്രി ജലീലിനെ ചോദ്യം ചെയ്‌തെന്നും സ്വര്‍ണക്കടത്തു കേസില്‍ മറ്റു വിഷയങ്ങളും ഉള്‍പ്പെടുമെന്നും ഇഡി ഉന്നതര്‍ അറിയിച്ചു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നല്‍കാതെ ജലീല്‍ ഒഴിഞ്ഞുമാറിയെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ തൃപ്തികരമായിരുന്നില്ല. അതിനാല്‍ തന്നെ ഇതൊരു സാമ്പിള്‍ ചോദ്യം ചെയ്യല്‍ മാത്രമായിരുന്നു. എല്ലാം ജലീലിന് വിട്ടുകൊടുത്തു കൊണ്ടുള്ള ചോദ്യം ചെയ്യല്‍. ഇന്നലെ നല്‍കിയ മൊഴി പരിശോധിച്ച ശേഷം വീണ്ടും ശക്തമായി ചോദ്യം ചെയ്യും.
കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സംശയത്തില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് അത്യപൂര്‍വ്വമാണ്. ഇത്തരത്തില്‍ ചര്‍ച്ച ഉയരാതിരിക്കാനാണ് ജലീല്‍ എല്ലാം അതീവ രഹസ്യമാക്കിയത്. ചോദ്യം ചെയ്യലിന് ശേഷവും അത് നിഷേധിച്ചതും. എന്നാല്‍ അമിത്ഷായുണ്ടോ വിടുന്നു.
2020 മാര്‍ച്ച് 4നു തിരുവനന്തപുരം യുഎഇ കോണ്‍സല്‍ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നല്‍കിയിരുന്ന വിശദീകരണം. കള്ളക്കടത്തു സംഘം ഈ നയതന്ത്ര പാഴ്‌സലുകളില്‍ സ്വര്‍ണമോ പണമോ കടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കള്ളപ്പണം കറന്‍സി നോട്ടുകളായി കടത്തിയോ എന്നും അന്വേഷിക്കുന്നു. സ്വര്‍ണക്കടത്തു പ്രതികള്‍ യുഎഇ കോണ്‍സുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്റെ മറവില്‍ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.
സ്വര്‍ണക്കടത്തു കേസില്‍ ഒന്നും ഒളിക്കാനില്ലെന്നു പലവട്ടം ആവര്‍ത്തിച്ച മന്ത്രി കെ.ടി. ജലീല്‍ പക്ഷെ ഇഡി ചോദ്യം ചെയ്തതു രഹസ്യമാക്കി വയ്ക്കാന്‍ പാടുപെട്ടു. ആ പാടുപെടല്‍ പൊളിച്ചതാകട്ടെ അമിത് ഷായും വി മുരളീധരനും കെ സുരേന്ദ്രനും കൂടിയാണ്. എന്തായാലും ജലീലിന് ഇനി രാജയോഗമാണ്.
https://www.facebook.com/Malayalivartha






















