Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പണ്ട് ഓങ്ങിവച്ചവ പുറത്തേക്ക്... വിദേശ രാജ്യവുമായി സക്കാത്തിന്റെ പേരില്‍ അനധികൃത ഇടപാട് നടത്തിയ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്ന ആദ്യ മന്ത്രിയായി കെ.ടി. ജലീല്‍ മാറുമ്പോള്‍ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്; പഴയതു പോലെ ഗവര്‍ണര്‍ കര്‍ശന നിലപാടെടുത്താല്‍ ജലീലിന്റെ കാര്യം സ്വാഹയാകും

12 SEPTEMBER 2020 09:27 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഗവര്‍ണറുടെ പവര്‍ എന്തെന്ന് കാണിച്ചു തന്ന അപൂര്‍വം ഗവര്‍ണര്‍മാരില്‍ ഒരാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. കൊടിവച്ച സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വെള്ളം കുടിപ്പിച്ച മറ്റൊരു ഗവര്‍ണര്‍ വേറെയില്ല. മാത്രമല്ല രാജ്ഭവനില്‍ പത്രക്കാരെ വിളിച്ച് ഇന്റര്‍വ്യൂവും നല്‍കി. അന്ന് ഗവര്‍ണറെ മാറ്റണമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പറഞ്ഞു. പക്ഷെ ഗവര്‍ണറെ ആര് മാറ്റാന്‍. കേന്ദ്ര സര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാന് ശക്തമായ പിന്തുണയാണ് നല്‍കിയത്.

ചട്ടങ്ങള്‍ ലംഘിച്ച് ഒരു വിദേശ രാജ്യവുമായി ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റ് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതോടെ എല്ലാ കണ്ണുകളും ഗവര്‍ണറില്‍ കേന്ദ്രീകരിക്കുകയാണ്. ഗവര്‍ണര്‍ ഈ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനെയും അലട്ടുന്നുണ്ട്.

പൗരത്വ നിയമത്തില്‍ ഗവര്‍ണര്‍ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നിരുന്നു. സ്വര്‍ണക്കടത്തും പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിയായ ഇഡി ചോദ്യം ചെയ്തതോടെ ഗവര്‍ണര്‍ എന്തു നിലപാട് സ്വീകരിക്കും എന്ന ആശങ്ക സര്‍ക്കാരില്‍ ശക്തമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ബിജെപി രാജി ആവശ്യപ്പെട്ടു ഇന്നു മുതല്‍ സമരം തുടങ്ങുകയും ചെയ്തതോടെയാണ് ഗവര്‍ണറുടെ നിലപാട് എന്താണ് എന്നറിയാന്‍ ഭരണവൃത്തങ്ങളില്‍ ആകാംക്ഷ കനക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ഇഡി മന്ത്രിയെ ചോദ്യം ചെയ്തത്. സംസ്ഥാനത്തിന്റെ ഭരണം നടത്തുന്നത് മുഖ്യമന്ത്രി ആണെങ്കിലും സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ നാഥന്‍ ഗവര്‍ണറാണ്. ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ ജലീലിനെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം. പരാതി ലഭിച്ചതിന്റെ പേരില്‍ ഇടപെടാം. സ്വമേധയാ വേണമെങ്കിലും ഇടപെടാം. മന്ത്രി ജലീല്‍ രാജി തേടി എന്തെങ്കിലും നീക്കങ്ങള്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും വരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും നിയമവൃത്തങ്ങളും ഉറ്റുനോക്കുന്നത്. മന്ത്രിക്ക് അധികാരത്തില്‍ തുടരാനാവില്ലെന്നതാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍ വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ജലീല്‍ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കും എന്നാണ് ഇനി അറിയാനുള്ളത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും കേരള സര്‍ക്കാരും തമ്മില്‍ ഇപ്പോള്‍ സുഖകരമായ ബന്ധമാണുള്ളത്. പക്ഷെ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒരു സംസ്ഥാന മന്ത്രിക്ക് മറ്റൊരു രാജ്യവുമായി നേരിട്ട് ഇടപെടലുകള്‍ നടത്താന്‍ കഴിയില്ല. അത് പ്രോട്ടോക്കോളിന്റെ നഗ്‌നമായ ലംഘനമാണ്. ഇത്തരം ഒരു ലംഘനമാണ് മന്ത്രി ജലീല്‍ നടത്തിയത്. മറ്റൊരു വിദേശ രാജ്യവുമായി എങ്ങനെ ബന്ധപ്പെടാം എന്ന് പ്രോട്ടോക്കോളില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതൊന്നും അറിയില്ലെന്ന് മന്ത്രിക്ക് പറയാന്‍ കഴിയില്ല. നിയമപരമായി നോക്കുകയാണെങ്കില്‍ മന്ത്രിസഭയില്‍ നിന്നുള്ള മന്ത്രിയുടെ രാജി അനിവാര്യമാണ്. ഇതിനു മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ഇടപെടാം കഴിയും. അത്തരം ഇടപെടല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും വന്നാല്‍ അത് സര്‍ക്കാരിനു സുഖകരമായ ഒരു അനുഭവമാകില്ല. സംസ്ഥാനത്തിന്റെ നാഥന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കാം. പക്ഷെ ഗവര്‍ണര്‍ അതിനു തയ്യാറാകുമോ എന്നാണ് അറിയാനുള്ളത്.

മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ധാര്‍മ്മികതയുടെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മന്ത്രി ജലീല്‍ ഒരു നിമിഷം പോലും വൈകാതെ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയത്. ഈ സംഭവം കേരളത്തിന് നാണക്കേടാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷവും ബിജെപിയും ഗവര്‍ണറെ കാണാനും സാധ്യതയുണ്ട്. സെക്രട്ടറിയേറ്റ് തീപിടുത്തത്തിന്റെ സമയത്തും പ്രതിപക്ഷം ഗവര്‍ണറെ കണ്ടിരുന്നു. ഇതുംകൂടിയാകുമ്പോള്‍ ഗവര്‍ണര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുമോയെന്ന് കാത്തിരുന്ന് കാണാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends