കലങ്ങി മറിയുമ്പോള്‍... മന്ത്രി കെ.ടി. ജലീലിന്റെ മുമ്പില്‍ രാജിയല്ലാതെ പോംവഴിയില്ല; ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്താലോ, താന്‍ വഴി കൈപ്പറ്റിയ നയതന്ത്ര പാര്‍സലില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നെങ്കിലോ, അന്വേഷണ സംഘം മന്ത്രിയെ പ്രതിയാക്കുകയോ ചെയ്താല്‍ രാജിയല്ലാതെ മാര്‍ഗമില്ല

മന്ത്രി കെ.ടി. ജലീലിന്റെ മുമ്പില്‍ രാജിയല്ലാതെ മറ്റൊരു പോവഴി തെളിയുന്നില്ല. ഇ ഡി പിടിച്ചാല്‍ രാജി വയ്‌ക്കേണ്ടതില്ല. അത് ജലീലിനറിയാം. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്താലോ? താന്‍ വഴി കൈപ്പറ്റിയ നയതന്ത്ര പാര്‍സലില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നെങ്കിലോ? എങ്കില്‍ അവര്‍ മന്ത്രിയെ പ്രതിയാക്കിയാലോ? അങ്ങനെയൊന്നും സംഭവിക്കരുതെന്നാണ് ജലീലും പിണറായിയും ആഗ്രഹിക്കുന്നതെങ്കിലും അങ്ങനെ തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജലീലിനറിയാം.
കാരണം ജലീല്‍ കുരുങ്ങിയ കുരുക്ക് എളുപ്പം അഴിച്ചെടുക്കാന്‍ കഴിയുന്നതല്ല. മതഗ്രന്ഥം കൊണ്ടു വന്ന പെട്ടിയുടെ തൂക്കം കസ്റ്റംസിനറിയാം. അതില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നുവെന്നു മറിയാം.അതുകൊണ്ടാണ് അദ്ദേഹം ചോദ്യം ചെയലില്‍ നിന്നും ഒഴിഞ്ഞു മാറിയത്. എന്നാല്‍ ഒഴിഞ്ഞുമാറാവുന്ന തരത്തിലല്ല കാര്യങ്ങള്‍.
പക്ഷേ ജലീലിന്റെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറല്ല. കാരണം ജലീല്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു പ്രബല സമൂഹത്തെയാണ്. മുസ്ലീം സമുദായത്തിലേക്കുള്ള പിണറായിയുടെ പാലമാണ് ജലീല്‍.
എന്നാല്‍ ഒടുവില്‍ രാജി ആവശ്യപ്പെടാന്‍ അദ്ദേഹം നിര്‍ബന്ധിതനാവും. ഒടുവില്‍ ജലീല്‍ സ്വമേധയാ രാജിവയ്ക്കും. ഇല്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയാതെ വരും.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
ജലീലില്‍ നിന്ന് ഏജന്‍സി ചില വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്തതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പോളിറ്റ് ബ്യൂറോ വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ജലീലിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം.
ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമെന്നും രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ബിജെപിയും മന്ത്രിയുടെ രാജിക്കായി ആവശ്യം കടുപ്പിക്കുകയാണ്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്താനാണ് ബിജെപിയുടെ തീരുമാനം. അതാണ് വെള്ളിയാഴ്ച രാത്രി വൈകി സെക്രട്ടേറിയറ്റിന് മുന്നില്‍ കണ്ടത്.
സീസറിന്റെ ഭാര്യയുടെ വിശുദ്ധിയെ കുറിച്ച് പറഞ്ഞതിന്റെ പേരിലാണ് പരിണിത പ്രജ്ഞനായ കെ.എം. മാണി രാജി വച്ചത്. രാജിവയ്ക്കുമ്പോള്‍ കെ എം. മാണിയെ ഒരു ഏജന്‍സിയും ചോദ്യം ചെയ്തിരുന്നില്ല. എന്നിട്ടും ഹൈക്കോടതി ജഡ്ജി കമാല്‍ പാഷയുടെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ കെ. എം. മാണിയെ രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചു.
കോണ്‍ഗ്രസിനെ പോലെയല്ല സി പി എം. അവര്‍ കുറെ കൂടി മാന്യന്‍മാരാണ്. ഒപ്പം നില്‍ക്കുന്നവരെ അവര്‍ ഒപ്പം തന്നെ നിര്‍ത്തും. എന്നാലും ജലീലിന്റെ കാര്യത്തില്‍ ഇത്രയും വേണ്ടിയിരുന്നില്ല.
ആദ്യം തന്നെ ചോദ്യം ചെയ്ത വിവരം മറച്ചുവയ്ക്കാനാണ് ജലീല്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരില്‍ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് പ്രതികരിച്ച ഘട്ടത്തില്‍ പോലും ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീല്‍ പറഞ്ഞത്.
മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ദില്ലിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും കെടി ജലീലില്‍ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന.
കെ.റ്റി. ജലീലിനെതിരെള്ള എല്ലാ തെളിവുകളും ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ജലീല്‍ യു എ ഇ കോണ്‍സുലുമായി ബന്ധപ്പെട്ടതെന്ന കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. മതഗ്രന്ഥത്തിന്റെ പേരില്‍ ജലീല്‍ ഏറ്റുവാങ്ങിയത് സ്വര്‍ണ്ണമാണെന്ന ബി ജെ പിയുടെ ആരോപണം തള്ളികളയാന്‍ ദേശീയ അന്വേഷണ ഏജന്‍സി തയ്യാറല്ല. ബി ജെ പിക്ക് ഇക്കാര്യം വ്യക്തമായി അറിയാം.
അതു കൊണ്ടാണ് ഇഡി മേധാവിയെ കൊണ്ട് ജലീലിനെ ചോദ്യം ചെയ്ത വിവരം ബി ജെ പി കേന്ദ്രനേത്യത്വം പുറത്തുവിട്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം സ്വദേശികളായ ചിലരുമായി മന്ത്രി ജലീലിന് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേരളം കത്തിയമരുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇടതുമുന്നണിയുടെ സ്വകാര്യ സ്വത്താണ് കേരളം എന്ന ചിന്താഗതിക്കാണ് മാറ്റമുണ്ടാകാന്‍ പോകുന്നത്.
പിണറായി മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കിയ മന്ത്രിയാണ് ജലീല്‍. എന്നിട്ടും അദ്ദേഹത്തെ പിണറായി സംരക്ഷിക്കാന്‍ കാരണം ന്യൂനപക്ഷത്തിനിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കൊണ്ടുമാത്രമാണ്.
പിണറായിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഒരു പ്രവാസി വ്യവസായിയാണ് ജലീലിനെ എക്കാലവും സംരക്ഷിച്ചിട്ടുള്ളത്. ഇപ്പോഴും അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഒരു നിരോധിത തീവ്രവാദ സംഘടന സംഘടന വഴി വിദേശ പണം തീവ്രവാദ പ്രവര്‍ത്തനത്തിനെത്തുന്നു എന്നാണ് ദേശീയ ഏജന്‍സികളുടെ സംശയം. ഇതന്വേഷിക്കാനാണ് യഥാര്‍ത്ഥത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കേരളത്തിലെത്തിയത്. ചുരുക്കത്തില്‍ ജലീലിന് മന്ത്രികസേരയില്‍ ഇനി മണിക്കൂറുകളുടെ ആയുസ്സ് മാത്രമാണ് ഉള്ളത്.
"
https://www.facebook.com/Malayalivartha






















