വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി... പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. പ്രധാന പ്രതികളായ അന്‍സര്‍, ഉണ്ണി എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത്. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും.
ഉണ്ണിയും അന്‍സാറും ഒടുവിലാണ് പോലിസിന്റെ പിടിയിലായത്. ഇന്നലെ കസ്റ്റഡിയില്‍ ലഭ്യമായ ഇവരെ ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്യും. നേരത്തെ കസ്റ്റഡിയിലുള്ള ബാക്കി പ്രതികളുടെ കാലാവധി ഇന്നവസാനിക്കും.പ്രതികളെയെല്ലാം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.
സുരക്ഷ കണക്കിലെടുത്ത് രാത്രിയോ പുലര്‍ച്ചയോ ആകും തെളിവെടുപ്പ്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം. പ്രതികളുടെയും സംഭവസ്ഥലത്തുണ്ടായിരുന്നവരുടെയും ഫോണ്‍ രേഖകള്‍ പോലിസ് പരിശോധിക്കുന്നു.
https://www.facebook.com/Malayalivartha






















