ചായയും പണവും വാഗ്ദാനം ചെയ്ത് 17-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ജില്ലയില്‍ പരിയാരത്ത് 2017-ല്‍ പതിനേഴുകാരനെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരെയാണ് പോക്‌സോ ചുമത്തി പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
വാസു തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ ബന്ധുകൂടിയായ കുഞ്ഞിരാമന്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് പീഡിപ്പിച്ചത്. കുഞ്ഞിരാമനും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഓഗസ്റ്റ് ഏഴിന് രാവിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയാണ് മോഹനന്‍ പീഡനത്തിന് ഇരയാക്കിയത്. ഈ സംഭവങ്ങള്‍ക്ക് ശേഷം കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായി.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മാവനാണ് ആദ്യം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.
വൈദ്യപരിശോധനയ്ക്ക് ശേഷം പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പണവും ചായയും നല്‍കാമെന്ന് പറഞ്ഞാണ് മൂന്നുപേരും പ്രലോഭിപ്പിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















