Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തിലക് ,ഗാന്ധിജി , പ്രശാന്ത് ഭൂഷൺ പിന്നെ മനയാനിയും! ചരിത്രത്തിലെ ചില നാൾ വഴികൾ....

12 SEPTEMBER 2020 05:37 PM IST
മലയാളി വാര്‍ത്ത

ജഡ്ജിമാരെ വിമര്‍ശിച്ചുകൊണ്ടുളള മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണിന്റെ ട്വീറ്റും അതിനെ തുടർന്നുള്ള കോടതിയലക്ഷ്യവും വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ ചർച്ചയാകുകയാണ് അഡ്വക്കേറ്റ് ജോൺസൺ മനയാനിയുടെ കുറിപ്പ്. കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും ആനുകാലിക സംഭവങ്ങളെ കുറിച്ച് പ്രസക്തമായ നിരവധി ലേഖനങ്ങളും എഴുതുന്ന അഡ്വ. ജോൺസൺ മനയാനി നിരവധി പൊതുതാല്പര്യ ഹർജികൾ നൽകി വിജയം നേടിയിട്ടുള്ള അഭിഭാഷകൻ കൂടിയാണ്. നിലവിലെ കോടതി അലക്ഷ്യവും അതെ തുടർന്നുള്ള സംഭവ വികാസങ്ങളും കോലാഹലം സൃഷ്ടിക്കുമ്പോൾ മനയാനിയുടെ കുറിപ്പിന് വളരെയധികം പ്രസക്തിയുണ്ട്.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

ചരിത്രത്തിലെ ചില നാൾ വഴികൾ. ഈ അടുത്ത കാലത്ത് നിയമ വേദികളിലുണ്ടായ ചില തർക്കങ്ങളാണ് ഈ കുറിപ്പിനാധാരം.

1. സ്വാതന്തൃ സമരനേതാവായിരുന്ന ലോകമാന്യതിലകൻ്റെ മൂന്ന് രാജ്യദ്രോഹ കുറ്റവിചാരണകൾ എൻ്റെ ഓർമ്മയിൽ വരുന്നു. ആദ്യ വിചാരണ 1897-ൽ രണ്ടാമത്തെ വിചാരണ 1908-ൽ മൂന്നാമത്തെ വിചാരണ 1916-ൽ. ആദ്യ കുറ്റ വിസ്താരത്തിൽ 18 മാസം കഠിന തടവുശിക്ഷ. തിലകൻ തൻ്റെ മറാത്തി വാരികയായ കേസരിയിൽ രാജ്യദ്രോഹ ലേഘനങ്ങൾ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കുറ്റം. 18 മാസത്തെ കഠിന തടവുശിക്ഷക്കെതിരെ പ്രവി കൗൺസിലിലേക്ക് അപ്പീലിന് അനുവാദം ആവശ്യപ്പെട്ടെങ്കിലും ബോംബെ ഹൈക്കോടതി അനുവാദം നിക്ഷേധിച്ചു. മേൽ വിധികൾകെതിരെ പ്രവി കൗൺസിലിൽ തിലകനു വേണ്ടി ഹാജറായത് പിന്നീട് ബ്രട്ടീഷ് പ്രധാനമന്ത്രിയായ Mr. അസ്ക്വിത്ത് ആയിരുന്നു. തിലകൻ കേസ് തോറ്റു. ശിക്ഷാ കാലാവധി തിലകൻ അനുഭവിച്ചു. ബോംബെ ഹൈക്കോടതിയിൽ തിലകനു വേണ്ടി ഹാജറായത്, പിന്നീട് ബോംബെ ഹൈക്കോടതി ജഡ്ജിയായ ഡാവറാണ്.

1908-ൽ രാജ്യദ്രോഹ ലേഘനങ്ങൾ കേസരിയിൽ പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് വീണ്ടും തിലകൻ കുറ്റവിചാരണയെ നേരിട്ടു. സാധാരണ കോടതി നടപടികൾ വഴി തിലകനെ നശിപ്പിക്കുവാൻ കഴിയുകയില്ല എന്ന് സംശയിച്ച ബ്രട്ടീഷ് അധികാരികൾ ഒരു സ്പെഷ്യൽ ട്രെബൂണൽ രൂപീകരിച്ചു. കൂടാതെ ഒമ്പതംഗങ്ങൾ അടങ്ങുന്ന ജൂറിയും, 6 ഇഗ്ലിഷുകാർ, 2 പാഴ്സികൾ, 1 യഹൂദൻ എന്നിവരടങ്ങുന്ന ജൂറി. 1847-ൽ തിലകനു വേണ്ടി ഹാജറായ ഡോവർ ജസ്റ്റിസ് ഡോവറായപ്പോൾ വന്ന മാറ്റം വലുതായിരുന്നു. ഫ്രാൻസിസ് ബേക്കൺ പറഞ്ഞിട്ടുണ്ട് അഭിഭാഷകൻ ന്യായാധിപനാകുമ്പോൾ മറ്റൊരു മനുഷ്യനാക്കുമെന്ന്. ജസ്റ്റിസ് ഡോവറിൻ്റെ കാര്യത്തിൽ മേൽ ആപ്തവാക്യം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. പുശ്ചത്തോടെയായിരുന്നു പ്രതിയായ തിലകനോടുള്ള ജസ്റ്റിസ് ഡോവറിൻ്റെ പെരുമാറ്റം. സാക്ഷി വിസ്താരത്തിനു ശേഷം ജൂറിയായ ഒമ്പത് അംഗങ്ങളിൽ ഏഴു പേർ തിലകൻ കുറ്റക്കാരനാണെന്ന് വിധിച്ചു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുൻപ് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞു. തിലകൻ്റെ മറുപടി ലോക പ്രശസ്തമായി. അതിങ്ങനെയാണ്. "എനിക്കൊന്നേ പറയാനൊള്ളൂ ജൂറിയുടെ വിധി എന്തായാലും ഞാൻ പറയുന്നു, ഞാൻ നിരപരാധി ആണെന്ന്. വിധിയെ നിയന്ത്രിക്കുന്ന ശക്തികളുടെ മുമ്പിൽ മറ്റൊരു ശക്തിയുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു." ജസ്റ്റിസ് ഡോവറിൻ്റെ പ്രതികരണം പുശ്ചത്തോടെ ആയിരുന്നു. തിലകൻ ശിക്ഷിക്കപ്പെട്ടു ബർമ്മയിലേക്ക് ആറ് വർഷത്തെ നാടുകടത്തൽ. തിലകൻ്റെ മുകളിൽ കാണിച്ച കോടതിയോടുള്ള മറുപടി ബോംബെ ഹെകോടതിയുടെ ചീഫ് ജസ്റ്റിസിൻ്റെ ഒന്നാം നമ്പർ കോടതിയിൽ മാർബിളിൽ ആലേഘനം ചെയ്ത് വെച്ചിട്ടുണ്ട്. ആ ഫലകം 1956-ൽ അനാഛാദനം ചെയ്തത് അന്ന് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന എം.സി. ചഗ്ള ആയിരുന്നു. അന്ന് ചഗ്ള പറഞ്ഞത് അർത്ഥവത്താണ്. "ഈ ബഹുമതിക്ക് താൻ അർഹനാണോ " എന്ന്. 1916-ൽ വീണ്ടും രാജ്യദ്രോഹ കുറ്റവിചാരണയെ തിലകൻ നേരിട്ടു പക്ഷെ ശിക്ഷിക്കപ്പെട്ടില്ല. ചരിത്ര താളുകളിൽ തിലകൻ്റെ സ്ഥാനം വലുതാണ്. പക്ഷെ ഡോവർ എവിടെ ??

2. 1922-ലെ ഗാന്ധിജിയുടെ രാജ്യദ്രോഹ കുറ്റവിചാരണ

തിലകന് സമാനമായി ഗാന്ധിജിയും 1922-ൽ രാജ്യ ദ്രോഹവിചാരണയെ നേരിട്ടു. അഹമ്മദാമ്പാദ് സെക്ഷൻസ് കോടതിയിൽ ഗാന്ധിജിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടു. ശിക്ഷാവിധിക്കു മുൻപേ കോടതി ഗാന്ധിജിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞു. ഗാന്ധിജിയുടെ മറുപടി പ്രശസ്തമാണ്. തനിക്കു ഗുരുതുല്യനായ തിലകനു നൽകിയ നാടുകടത്തൽ ശിക്ഷ തനിക്ക് വിധിക്കല്ലേ എന്ന്. ഗാന്ധിജിക്ക് 6 കൊല്ലത്തെ ജയിൽവാസം വിധിക്കപ്പെട്ടു. ശിക്ഷാവിധി കാരണം ഗാന്ധിജിക്ക് ബാരിസ്റ്റർ പദവി നഷ്ടപ്പെട്ടു. ഗാന്ധിജിയുടെ പേരിൽ നാണയമിറക്കാൻ ബ്രട്ടീഷ് സർക്കാർ ഇപ്പോൾ തയ്യാറെടുക്കുന്നു. കൂടാതെ ഇന്നർ ടെമ്പിൾ സ്വമേധയാ ഗാന്ധിജിക്കുള്ള ബാരിസ്റ്റർഷിപ്പ് പുന:സ്ഥാപിക്കുകയും ചെയ്തു.

3. വ്യക്തി സാതന്ത്യം സുപ്രീം കോടതി വിധികൾ.

1975-ലെ ദേശീയ അടിയന്തിരാവസ്ഥ കാലത്ത് വ്യക്തിസ്വാതന്ത്യം നിക്ഷേധിക്കപ്പെട്ടു. അടിയന്തിരാവസ്ഥയിൽ വ്യക്തിസ്വാതന്ത്യത്തിന് അവകാശമില്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. 40 വർഷത്തിനു ശേഷം അതെ സുപ്രീം കോടതി ആ വിധി തെറ്റാണെന്ന് കണ്ടു. ആദ്യവിധിയിലെ വിധികർത്താക്കളിൽ ഒരാളുടെ മകനടക്കുന്ന ജഡ്ജിമാരുടെയായിരുന്നു രണ്ടാമത്തെ വിധി. തൻ്റെ പിതാവടങ്ങുന്ന ബഞ്ചിൻ്റെ വിധി തെറ്റാണെന്ന് പ്രഖ്യാപിക്കുവാൻ മകനടക്കുന്ന ബഞ്ചിന് യാതൊരു മടിയുമുണ്ടായില്ല.

4. ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങും കോടതി അലക്ഷ്യവും.

നിയമവേദികളിലെ കുലപതിയാണ് ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങ്. വിവാഹ മോചന കേസുകളുടെ അപ്പീൽ കേസുകളിൽ അദ്ദേഹം വാദം കേൾക്കുന്നു. ഒരു വനിതയുടെ അപ്പീൽ അദ്ദേഹം തള്ളിക്കളയുന്നു. ബന്ധപ്പെട്ട വനിത തൻ്റെ ചെരിപ്പൂരി ഡെന്നിങ്ങിനു നേരെ വലിച്ചെറിയുന്നു. അദ്ദേഹം തല കുനിച്ച് ആ ഏറിൽ നിന്നും രക്ഷ നേടി. ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കാൻ തലകുനിച്ചു. അദ്ദേഹം ചേമ്പറിലേക്ക് ഓടി രക്ഷപെട്ടു. പത്രപ്രവൃർത്തകൾ ചേംബറിലെത്തി വിവരങ്ങൾ ആരാഞു. "എന്തിനാണ് ഓടിയത് ?" അപ്പോൾ ലോർഡിൻ്റെ മറുപടി ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കുന്നതിന് കുനിയുന്നത് കണ്ടു എന്ന്. ആ വനിതയുടെ പേരിൽ കോടതിയലക്ഷ്യ നടപടികൾ എടുക്കുമോ എന്ന് പത്രക്കാർ ആരാഞു. ഡെന്നിങ്ങിൻ്റെ മറുപടി പ്രശസ്തമാണ്. "നിങ്ങൾ എന്തിനാണ് എന്നെ മൈ ലോർഡ് എന്ന് വിളിക്കുന്നത് എന്നതിന് ഒരു കാരണമുണ്ട്. ഈ ലോകം ദൈവം സൃഷ്ടിച്ചു. ലോകത്തെ നിയന്ത്രിക്കാൻ ദൈവം രാജാവിനെ നിയമിച്ചു. രാജാവ് തൻ്റെ അധികാരം മഹാപുരോഹിതന്മാർക്കും, ന്യായാധിപന്മാർക്കും, സോനാ നായകർക്കുമായി വീതിച്ചു. അങ്ങനെ ദൈവാധികാരം പങ്കുവെച്ചു. അതുകൊണ്ടാണ് നിങ്ങളെന്നെ "മൈലോർഡ്'' എന്ന് വിളിക്കുന്നത്. നിങ്ങൾ മുറ്റത്തിറങ്ങി മുകളിലേക്ക് നോക്കി ദൈവത്തെ ചീത്ത വിളിക്കുകയോ കല്ലെറിയുകയോ ചെയ്താൽ ദൈവം ഇടിമിന്നലിറക്കി ശിക്ഷിക്കാറില്ല. കാരണം ദൈവം പരമകാരുണികനും ദയാപൂർണ്ണനുമാണ്. ഇതൊക്കെ നിസാര കാര്യങ്ങൾ" എത്ര മഹത്തരമായ ചിന്താഗതി.

5. ഇഗ്ലിഷ് രാജാവിൻ്റെ കഥ

ഇഗ്ലിഷ് പാർലമെൻ്റും രാജാവുമായി നടന്ന ആദ്യത്തെ യുദ്ധത്തിൽ ചാൾസ് ഒന്നാമൻ രാജാവിൻ്റെ സൈന്യത്തെ ക്രോംബെൽ നയിച്ച പാർലമെൻ്റ് സൈന്യം പരാജയപ്പെടുത്തി. രാജാവ് തടങ്ങലിലായി. രാജ്യദ്രോഹ കുറ്റത്തിന് രാജാവിനെ പാർലമെൻ്റ് വിചാരണ ചെയ്തു. അഭിഭാഷകനായ ജോൺ ബ്രൺഷായുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണൽ രാജ്യദ്രോഹക്കുറ്റത്തിന് രാജാവിനെ വധശിക്ഷക്കു വിധിച്ചു. രാജാവിനെ വായ തുറക്കാൻ ജഡ്ജിമാർ അനുവദിച്ചില്ല എന്നു മാത്രമല്ല അധിക്ഷേപം ചൊരിയുകയും ചെയ്തു. 1649-ൽ രാജാവിനെ ശിരച്ചേദം ചെയ്തു വിധിച്ചു. 1660-ൽ രാജാധികാരം പുന:സ്ഥാപിക്കപ്പെട്ടു. വധിക്കപ്പെട്ട രാജാവിൻ്റെ അനിയൻ ചാൾസ് രണ്ടാമൻ രാജാവായി. ചാൾസ് ഒന്നാമനെ വധിക്കുവാൻ വിധിച്ച പത്ത് പ്രധാന പാർലമെൻറ് അഗങ്ങളെ രാജ്യദ്രോഹ കുറ്റത്തിന് വിസ്തരിച്ച് വധശിക്ഷക്ക് വിധിച്ചു. ശിക്ഷ നടപ്പാക്കി. പാർലമെൻ്റ് നായകനായിരുന്ന ക്രോംബെൽ അന്തരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ശവക്കല്ലറ പൊളിച്ച് അസ്തികൂടം പുറത്തെടുത്ത് വിസ്താരത്തിനു ശേഷം വധശിക്ഷ വിധിച്ച് കഴുവിലേറ്റി. വിധി വെപരീത്യം, രണ്ടു വിധികളും ദൗർഭാഗ്യവശാൽ അപലപനീയം

അഡ്വക്കേറ്റ് ജോൺസൺ മനയാനി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (48 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends