Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സത്യം ജയിക്കുമെന്ന് പോസ്റ്റിട്ടാൽ മാത്രം പോരാ: ഒരു മന്ത്രി എന്ന നിലയിൽ അത് ജനത്തിനു മുമ്പിൽ തെളിയിക്കണം: കെ ടി ജലീലിനെതിരെ കെ സുരേന്ദ്രൻ

12 SEPTEMBER 2020 04:23 PM IST
മലയാളി വാര്‍ത്ത

കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് സുരേന്ദ്രൻ... ചോദ്യം ചെയ്യലിനു ശേഷം കെ ടി ജലീലിന്റെ പ്രതികരണത്തെ വിമർശിക്കുകയായിരുന്നു അദ്ദേഹം. സത്യമാണ് ഏറ്റവും വലുതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാല്‍ പോര, ജനങ്ങളോട് വിശദീകരിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുരേന്ദ്രൻ ജലീലിനെതിരെ ആഞ്ഞടിച്ചത്.


സത്യം വിജയിക്കുമെന്ന് പറഞ്ഞ മന്ത്രി കെ.ടി. ജലീൽ, എന്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നോട് ചോദിച്ചതെന്ന് വിശദീകരിക്കാൻ തയ്യാറാകണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മന്ത്രിസഭയിലെ അംഗമായതിനാൽ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ ജലീലിന് ബാധ്യതയുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി...

എന്താണ് അന്വേഷണ സംഘം താങ്കളിൽനിന്ന് ചോദിച്ചറിഞ്ഞത് എന്നും എന്തൊക്കെ വിശദാംശങ്ങളാണ് ഇ.ഡി. താങ്കളുമായി പങ്കുവെച്ചത് എന്നും താങ്കളിൽനിന്ന് ഇ.ഡി. അറിയാൻ ആഗ്രഹിച്ചത് എന്തൊക്കെയാണ്? എന്തൊക്കെ രേഖകളാണ് താങ്കളോട് ഹാജരാക്കാൻ പറഞ്ഞിട്ടുള്ളത്? താങ്കൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് രണ്ടര മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിൽ ഇ.ഡി. താങ്കളോട് ചോദിച്ചത് എന്നു വ്യക്തമാക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു..

താങ്കൾ സത്യവാനാണെങ്കിൽ, സത്യമാണ് ഏറ്റവും വലിയ കാര്യമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടാൽ പോര. എന്താണ് യഥാർഥത്തിൽ നടന്നത്. എന്തിനാണ് സർക്കാരിന്റെ ഔദ്യോഗിക വാഹനവും സുരക്ഷ സംവിധാനങ്ങളും ഒരു കള്ളക്കടത്ത് വ്യവസായിയുടെ വീട്ടിൽ നിർത്തിയിട്ട്, അവിടുന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിൽ പോയത്? എന്തുകൊണ്ടാണ് ചോദ്യം ചെയ്യലിനു ശേഷവും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കള്ളം പറഞ്ഞത്. തന്നെ ആരും ചോദ്യം ചെയ്യിട്ടില്ലെന്ന് എന്തുകൊണ്ടാണ് പറഞ്ഞത്. ചോദ്യം ചെയ്യലിനു ശേഷവും എന്തിനാണ് എല്ലാക്കാര്യങ്ങളും മൂടിവെച്ചതെന്നും സുരേന്ദ്രൻ ജലീലിനോട് ചോദിച്ചു.

എന്താണ് ഇ.ഡി. താങ്കളോട് ചോദിച്ചത്? സ്വപ്ന സുരേഷിനെ ഏതെല്ലാം വിധത്തിലാണ് സഹായിച്ചിട്ടുള്ളത്? അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്ത് കേസിലും അനുബന്ധ സാമ്പത്തിക ഇടപാടുകളിലും താങ്കൾക്കുള്ള പങ്കാളിത്തം എന്താണ്?- സുരേന്ദ്രൻ ആരാഞ്ഞു. ഖുറാന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടത്തി എന്നുള്ളതാണ് ജലീലിനെതിരെ ഉയർന്നുവന്ന പ്രധാന ആരോപണമെന്നും സ്വർണക്കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക ക്രമക്കേടുകളിൽ ജലീൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

മന്ത്രിയായതിനു ശേഷം ജലീൽ നടത്തിയിട്ടുള്ള അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള വിശദാംശങ്ങളും ഇ.ഡി. അന്വേഷിച്ചു. അതിനാലാണ് ഒന്നും തുറന്നുപറയാൻ ജലീൽ തയ്യാറാകാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു. ജലീലിനെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി എടുക്കുന്നത്. കള്ളന് കഞ്ഞിവെക്കുന്ന സമീപനമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ എടുക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

താരതമ്യേന നിസാരമായ ഒരു കേസിൽ ഇ.പി. ജയരാജനെ മന്ത്രിസഭയിൽനിന്ന് മുഖ്യമന്ത്രി പുറത്താക്കി. ബന്ധുനിയമനത്തിന്റെ പേരിൽ ജയരാജന്റെ മന്ത്രിസ്ഥാനം കളഞ്ഞ പിണറായി വിജയൻ അതീവ ഗൗരവമേറിയ സ്വർണക്കടത്ത് കേസിൽ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ചോദ്യം ചെയ്തിട്ടും ജലീലിനെ മുഖ്യമന്ത്രി പുറത്താക്കാത്തതിലുള്ള ചേതോവികാരം എന്താണെന്നും സുരേന്ദ്രൻ ആരാഞ്ഞു. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിനു കാരണം കെ.ടി. ജലീലുമായുള്ള പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കാളിത്തം ഉണ്ടെന്നതു കൊണ്ടാണ്. മുഖ്യമന്ത്രി അറിഞ്ഞാണ് ജലീൽ പല തട്ടിപ്പുകളും നടത്തിയിട്ടുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ നിരവധി ആരോപണങ്ങളാണ് കെ ടി ജലീൽ നെതിരെ കെ സുരേന്ദ്രൻ ആരോപിച്ചിരിക്കുന്നത്

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (47 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends