Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പൊട്ടിമുടി ദുരന്തത്തിന്റെ വീഴ്ച്ചകള്‍ അന്വേഷിക്കാന്‍ റവന്യു സംഘം; അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു; കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന് വിഴ്ച്ച പറ്റിയോ എന്ന അന്വേഷണ സംഘം പരിശോധിക്കും; രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയത് ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെടുത്തിയതായി പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ട്

12 SEPTEMBER 2020 05:15 PM IST
മലയാളി വാര്‍ത്ത

കേരളത്തെ നടുക്കിയ പെട്ടിമുടില്‍ വിഴ്ച്ച പറ്റിയത് ആര്‍ക്കെന്ന് പരിശോധിക്കാന്‍ റവന്യു സംഘം എത്തും. പെട്ടിമുടി ദുരന്തത്തില്‍ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍(കെ.ഡി.എച്ച്.പി.) അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍ എ. കൗശികന്‍ ഐഎഎസിനെ ചുമതലപ്പെടുത്താനും ആവശ്യമായ വിദഗ്ദ്ധരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനും റവന്യൂ മന്ത്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലകിന് വെള്ളിയാഴ്ച വൈകിട്ട് നിര്‍ദ്ദേശം നല്‍കി.

പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വന്നോ എന്ന കാര്യം പരിശോധിക്കണമെന്ന പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുരന്തം ജില്ലാഅധികൃതരെ അറിയിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വന്നുവെന്നും വാര്‍ത്താവിനിമയസംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുമുള്ള ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പിക്കണം. ഭാവിയില്‍ ഇത്തരം പ്രകൃതിദുരന്തസാദ്ധ്യതയുളള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടാണ് കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ഓഗസ്റ്റ് ആറിന് രാത്രി നടന്ന ദുരന്തം 12 മണിക്കൂര്‍ വൈകിയാണ് പുറം ലോകമറിയുന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയെന്നും ഒട്ടേറെ ജീവഹാനി സംഭവിച്ചെന്നുമുള്ള പരാമര്‍ശങ്ങളടങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടത്. രാത്രിയില്‍ നടന്ന ദുരന്തത്തെ കുറിച്ച് കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ (കെ.ഡി.എച്ച്.പി.) കമ്പനി ഫീല്‍ഡ് ഓഫീസറെ അറിയിച്ചിരുന്നുവെന്നാണ് വിവരം. വിവരം പുറത്തറിയിക്കാന്‍ വൈകിയതു കാരണം രക്ഷാപ്രവര്‍ത്തനം ആദ്യമണിക്കൂറുകളില്‍ നടത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കെ.ഡി.എച്ച്.പി. കമ്പനിയുടെ അധികാര പരിധിക്കുള്ളില്‍ രാത്രിയുണ്ടായ വന്‍ദുരന്തം സംബന്ധിച്ച വിവരം രാജമല മാനേജേഴ്‌സ് ബംഗ്ലാവില്‍നിന്നും പുറം ലോകത്തെ അറിയിക്കുവാന്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ ദുരന്തം സംബന്ധിച്ച യഥാര്‍ഥ വിവരം അധികാരസ്ഥാനങ്ങളെയും പുറംലോകത്തെയും യഥാവിധി അറിയിക്കുന്നതില്‍ കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാല്‍ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുള്‍പൊട്ടല്‍ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി. നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകള്‍ മണ്ണിനടിയിലായി. മൊബൈല്‍ ടവര്‍ നിശ്ചലമായിരുന്നതിനാല്‍ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെയാണ്. ഇതിനകം അപകടത്തില്‍പ്പെട്ട 82 പേരില്‍ 70 പേര്‍ മണ്ണിനടിയിലായി. അപകടത്തില്‍ നിന്ന് 12 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (47 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends