Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

എന്റെ പേരില്‍ 3.25 ലക്ഷം രൂപയും ഹയര്‍സെക്കണ്ടറി അധ്യാപികയായ ഭാര്യയുടെ പേരില്‍ 13 ലക്ഷം രൂപയും; മന്ത്രി കെ ടി ജലീല്‍

12 SEPTEMBER 2020 10:34 PM IST
മലയാളി വാര്‍ത്ത

ചോദ്യം ചെയ്യലിൽ എന്‍ഫോഴ്സ്മെന്റ് ചോദിച്ചറിഞ്ഞത് തന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധമായ കാര്യങ്ങളുമാണെന്ന് മന്ത്രി കെ ടി ജലീല്‍. ‘മലപ്പുറത്ത് 19.5 സെന്റ് സ്ഥലവും വീടും ഉണ്ട്. അത് ഈട്വച്ച്‌ വീട് അറ്റകുറ്റ പണിക്ക് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട്. അതില്‍ ഒന്നര ലക്ഷം തിരിച്ചടക്കാനുമുണ്ട്.

എന്റെ പേരില്‍ 3.25 ലക്ഷം രൂപയും ഹയര്‍സെക്കണ്ടറി അധ്യാപികയായ ഭാര്യയുടെ പേരില്‍ 13 ലക്ഷം രൂപയും ട്രഷറി അക്കൗണ്ടിലുണ്ട്. ഞങ്ങള്‍ രണ്ട് പേരുടെ പക്കലും ഒരു തരി സ്വര്‍ണവുമില്ല. മക്കളും സ്വര്‍ണം ധരിക്കാറില്ല’ ഇഡി ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞു. അവര്‍ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണം നല്‍കിയിട്ടുണ്ട്. സ്വത്ത് വിവരം സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. അത് ഉടനെ നല്‍കും. ‘കോണ്‍സുലേറ്റ് വഴി കിട്ടിയ ഖുറാന്‍ ആര്‍ക്കും വിതരണം ചെയ്തിട്ടില്ല. കോണ്‍സുലേറ്റ് നല്‍കിയത് നിരസിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് ഏറ്റുവാങ്ങിയത്. കോവിഡ് ആയതിനാല്‍ എവിടെയും അത് വിതരണം നടത്തിയില്ല. സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. നിയമതടസ്സമുണ്ടെങ്കില്‍ തിരികെ നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.’ ‘സ്വപ്നയെ നല്ല പരിചയമുണ്ട് എന്ന് പറഞ്ഞു. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ് പരിചയം. പലതവണ വിളിച്ചിട്ടുണ്ട്. അത് കോണ്‍സുലേറ്റ് ജനറലിനെ ഫൊണില്‍ കിട്ടാതെ വന്നപ്പോഴാണ്. യുഎഇയിലുള്ള നാട്ടുകാരുടെ പല പ്രശ്നങ്ങളും പരിഹരിക്കാനാണ് വിളിച്ചത്.

കോണ്‍സുലേറ്റില്‍ നിന്ന് എന്തെങ്കിലും സമ്മാനം കൈപ്പറ്റിയിട്ടുണ്ടോയെന്ന് ചേദിച്ചു. ഒരിക്കല്‍ അവിടെ പോയപ്പോള്‍ ചായ കുടിച്ചതല്ലാതെ മറ്റൊന്നും വാങ്ങിയിട്ടില്ലെന്ന് മറുപടിയും നല്‍കി. വഖഫ് ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് വിശദീകരിച്ചു. എന്‍ഫോഴ്സ്മെന്റ് നോട്ടീസ് തന്റെ മലപ്പുറത്തെ മേല്‍വിലാസത്തിലാണ് ലഭിച്ചത്. വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും പറഞ്ഞിരുന്നു. അതാണ് സ്വകാര്യ വാഹനത്തില്‍ പോയത്. താന്‍ രണ്ടര മണിക്കൂര്‍ അവിടെ ചെലവഴിച്ചു. എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയാത്തതിന് താന്‍ എന്ത് പിഴച്ചു. നയതന്ത്ര ബഗേജ് വഴി നടത്തിയ സ്വര്‍ണ്ണക്കടത്തിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല. ഇക്കാര്യത്തില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. ഏതന്വേഷണം നേരിടാനും തയ്യാറാണെന്ന് അറിയിച്ചു. വളരെ സൗഹാര്‍ദ്ദപരമായാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം – ജലീല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (27 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends