Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സ്വപ്‌നേ ഇത്രം ഓര്‍ത്തില്ല... അന്വേഷണം ശരിയായ വഴിക്ക്, അന്വേഷണം പോകട്ടെ, ആര്‍ക്കാണിത്ര ബേജാറ് എന്നൊക്കെ ചോദിച്ചിരുന്ന സഖാക്കളുടെ ഉള്ള് കാളുന്നു; മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതോടെ പ്ലോറ്റ് മാറ്റി പാര്‍ട്ടി; ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യത്തെ തുടര്‍ന്ന് ജലീലിന് ക്ലീന്‍ചിറ്റില്ല; വീണ്ടും ചോദ്യം ചെയ്യും

13 SEPTEMBER 2020 08:09 AM IST
മലയാളി വാര്‍ത്ത

ചാനല്‍ ചര്‍ച്ചകളില്‍ സ്ഥരം കേട്ട പല്ലവിയാണ്. ഞങ്ങള്‍ക്ക് ഒരു അന്വേഷണത്തേയും ഭയമില്ല. അന്വേഷണം ശരിയായ വഴിക്കാണ് നടക്കുന്നത്. എന്തിനാണിത്ര ബേജാറാകുന്നത്. അന്വേഷണം ആരിലേക്കാണ് പോകുന്നതെന്ന് കണ്ടറിയാം. സര്‍ക്കാരിലോ പാര്‍ട്ടിയിലോ ആരെങ്കിലും പെട്ടാല്‍ അപ്പോള്‍ ചോദിക്കാനെന്നൊക്കെ... എന്താ പറയണ് പറഞ്ഞ് മഷിയുണങ്ങും മുമ്പ് ദേ വരുന്നു ഇടിത്തിയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതോടെ സഖാക്കള്‍ ആകെ അങ്കലാപ്പിലാണ്. ഇപ്പോള്‍ തന്നെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞു തുടങ്ങി.

അതിനിടെ സ്വര്‍ണക്കടത്തു കേസില്‍ മന്ത്രി കെ.ടി.ജലീലിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യവും അവ്യക്തതയും ഉള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. മൊഴികളും രേഖകളും ഒത്തുനോക്കി സ്വപ്നയും സരിത്തുമടക്കമുള്ള പ്രതികളില്‍ നിന്ന് വ്യക്തതതേടിയ ശേഷമാവും ജലീലിനെതിരായ അടുത്തനടപടി. ജലീലിന്റെ വിദേശയാത്രകളും വിദേശ ഇടപാടുകളും യു. എ. ഇ കോണ്‍സുലേറ്റിലെ സ്വകാര്യ സന്ദര്‍ശനങ്ങളും കോണ്‍സുല്‍ ജനറലുമായുള്ള ഇടപാടുകളും അന്വേഷിക്കും.

സുഹൃത്തായ കോണ്‍സുല്‍ ജനറലിനെ റംസാന്‍ മതാചാരത്തിന് സഹായിച്ചതാണ്. ഭക്ഷ്യകിറ്റും മതഗ്രന്ഥവും ഏറ്റെടുത്തത് അങ്ങനെയാണ്. ലോകമെമ്പാടും യു.എ.ഇ എംബസികളിലെയും കോണ്‍സുലേറ്റുകളിലെയും റംസാന്‍ ഉപചാരമാണത്. കൊവിഡായതിനാല്‍ വിതരണം ചെയ്യാതെ മലപ്പുറത്ത് സൂക്ഷിച്ചിട്ടുള്ള മതഗ്രന്ഥങ്ങള്‍ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കാം. പുസ്തകങ്ങളുമായി പോയ സര്‍ക്കാര്‍ വാഹനത്തില്‍ മതഗ്രന്ഥങ്ങള്‍ മലപ്പുറത്തെത്തിച്ചത് യു.എ.ഇയുമായി സൗഹൃദം കൂട്ടുന്നതാണ്. 250 പാക്കറ്റുകളില്‍ കാര്‍ഗോയിലെത്തിച്ച മതഗ്രന്ഥങ്ങളില്‍ 32പാക്കറ്റാണ് സി ആപ്റ്റ് മലപ്പുറത്തെത്തിച്ചത്. ബാക്കി എവിടെയെന്ന് അറിയില്ല. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നയുടെ ആവശ്യപ്രകാരമാണ് പാഴ്‌സല്‍ കൊണ്ടുപോയത്.
അതേസമയം ജലീലിന്റെ മൊഴികളില്‍ അവ്യക്തതയുണ്ട്. കോണ്‍സുലേറ്റിന് വാഹനങ്ങളുള്ളപ്പോള്‍ 32പാക്കറ്റുകള്‍ മലപ്പുറത്തെത്തിക്കാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതെന്തിന്?രേഖയില്ലാതെ സര്‍ക്കാര്‍ വാഹനത്തില്‍ പാഴ്‌സല്‍ കയറ്റിയതെന്തിന്? സിആപ്റ്റിന്റെ മറ്റൊരു വാഹനം ബംഗളുരുവിലേക്ക് പോയത് എന്തിന്? വിദേശയാത്രകള്‍, കോണ്‍സുലേറ്ര് ബന്ധം, വിദേശത്തെ ഇടപാടുകള്‍തുടങ്ങിയവയെ പറ്റിയുള്ള മറുപടികളും തൃപ്തികരമല്ല.

മാത്രമല്ല മതഗ്രന്ഥങ്ങളുടെ തൂക്കം സംബന്ധിച്ചും വലിയ വ്യത്യാസമുണ്ട്. ഇതാണ് ശക്തമായ തെളിവായി മാറുന്നത്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നായതോടെ തെരഞ്ഞെടുപ്പ അടുത്ത സ്ഥിതിക്ക് സഖാക്കളെ വല്ലാത്ത പ്രതിരോധത്തിലാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിവാദങ്ങളില്‍ കുരുങ്ങി നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജലീല്‍ വിവാദം വീണ്ടും ഉയരുന്നത് സര്‍ക്കാരിനും ഇടതുമുന്നണിക്കും തലവേദനയാകുന്നു.

സ്വര്‍ണക്കടത്ത് കേസിന്റെ അനുബന്ധമായി നടക്കുന്ന അന്വേഷണങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷവും ബി.ജെ.പിയും സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ്.

ധാര്‍മ്മികത അല്പമെങ്കിലുമുണ്ടെങ്കില്‍ മന്ത്രി ജലീല്‍ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജലീലിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ചോദ്യം ചെയ്തത് കൊണ്ടുമാത്രം മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. അതേ സമയം മന്ത്രി ജലീലിന്റെ രഹസ്യ യാത്രയും അതിന് ശേഷമുള്ള മൗനവും എല്ലാം ചാനലുകാര്‍ ആഘോഷിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (27 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends