Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തലയില്‍ കൈവച്ച് ജലീല്‍... മന്ത്രി ജലീലിന് കുരുക്കായി സ്വപ്ന സുരേഷ് നല്‍കിയ മതഗ്രന്ഥങ്ങളുടെ പാക്കറ്റ്; പഠിപ്പും വിവരോം ഉള്ള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് പത്ത് കടക്കാത്ത സ്വപ്ന സുരേഷ്; ആ കണക്കൊപ്പിക്കാന്‍ ജലീല്‍ പാടുപെടുന്നു

13 SEPTEMBER 2020 08:12 AM IST
മലയാളി വാര്‍ത്ത

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെ നമുക്ക് എല്ലാവര്‍ക്കും അറിയാം. വലിയ പഠിപ്പും വിവരോം ഉള്ള ആളാണ്. ലോക് ഡൗണ്‍ കാലത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് പോലും എടുത്ത് കയ്യടി നേടി. പക്ഷെ അങ്ങനെയാണോ സ്വപ്ന. പത്തു പോലും കടന്നിട്ടില്ലെന്നാണ് പൊന്നാങ്ങള പറഞ്ഞത്. അങ്ങനെയുള്ള സ്വപ്ന സുരേഷ് പഠിപ്പും വിവരവുമുള്ള ജലീലിനെ കണക്കില്‍ തോല്‍പ്പിച്ചിരിക്കുകയാണ്. കണ്ടുപിടിച്ചതാകട്ടെ എന്‍ഫോഴ്‌സമെന്റും.

അതായത് സ്വപ്ന സുരേഷ് കൊടുത്തയച്ച മതഗ്രന്ഥങ്ങളുടെ കിറ്റിലെ കണക്കുകളാണ് സ്വപ്ന തെറ്റിച്ചത്. ഈ പായ്ക്കുകള്‍ കടത്തിയതാകട്ടെ സര്‍ക്കാര്‍ വാഹനത്തിലും. ഇതിനുള്ളില്‍ സ്വപ്ന ജലീലിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സ്വര്‍ണം കടത്തിയെന്നാണ് കരുതുന്നത്. ഡിപ്ലോമാറ്റിക് കാര്‍ഗോ ആയി 250 പാക്കറ്റുകളില്‍ മതഗ്രന്ഥമെന്ന പേരില്‍ 4478 കിലോ കാര്‍ഗോയാണ് കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ സ്വപ്ന എത്തിച്ചത്. രേഖകളില്‍ ഓരോ പാക്കറ്റിനും തൂക്കം 17.91കിലോ. സിആപ്റ്റില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത ഒരു മതഗ്രന്ഥത്തിന് തൂക്കം 576ഗ്രാം. ഒരു പാക്കറ്റില്‍ 31 ഗ്രന്ഥങ്ങള്‍. 250പാക്കറ്റുകളുടെ തൂക്കം 4464 കിലോഗ്രാം. എയര്‍വേ ബില്ലിലെ തൂക്കവും സാമ്പിള്‍ പരിശോധനയിലെ തൂക്കവും തമ്മില്‍ 14 കിലോയുടെ വ്യത്യാസം. സി ആപ്റ്റ് എത്തിച്ച 32പാക്കറ്റുകളില്‍ 992മതഗ്രന്ഥങ്ങള്‍. 250 പാക്കറ്റുകളിലെ 7750 മതഗ്രന്ഥങ്ങളില്‍ ശേഷിച്ച 6758എണ്ണം എവിടെ? ഇവിടെയാണ് കണക്കുകള്‍ സ്വര്‍ണത്തിലേക്ക് പോകുന്നത്.



ഇ.ഡിയ്ക്ക് സംശയം ബലപ്പെടുന്നതും അതാണ്. പ്രോട്ടോക്കോള്‍ ഓഫീസറുടെ ക്ലിയറന്‍സില്ലാതെ കള്ളക്കടത്തായി എത്തിച്ച കാര്‍ഗോയില്‍ മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണവും വിദേശകറന്‍സിയും കടത്തിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ലോക്ക്ഡൗണിലെ പൊലീസ് പരിശോധന ഒഴിവാക്കാന്‍ കേരളാസ്‌റ്റേറ്റ് ബോര്‍ഡ് വച്ച അടച്ചുമൂടിയ ലോറി ഉപയോഗിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. ജലീലുമായി വിദേശത്ത് ദുരൂഹമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ വിമാനത്താവളങ്ങളില്‍ മന്ത്രിയുടെ ഗ്രീന്‍ചാനല്‍ സൗകര്യം ദുരുപയോഗിച്ചോ എന്നതും സംശയമാണ്. പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സുലേറ്റ് ജനറലുമായി സൗഹൃദമുണ്ടാക്കിയ ജലീല്‍, മറ്റെന്തെങ്കിലും ക്രമക്കേടുകള്‍ നടത്തിയോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഈ സംശയങ്ങളാണ് ജലീലിന് കുരുക്കായത്. അതാണ് ക്ലീന്‍ ചിറ്റ് നല്‍കാത്തതും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതും.

അതേസമയം കേന്ദ്രാനുമതിയില്ലാതെ യു.എ.ഇയില്‍ നിന്ന് വിദേശസഹായം സ്വീകരിച്ചതിന് ജലീലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തേക്കുമെന്ന സൂചനയുണ്ട്. നൂറ് ഭക്ഷ്യകിറ്റുകളുടെ വിലയായി അഞ്ചുലക്ഷം രൂപയുടെ ഇടപാട് യു.എ.ഇ കോണ്‍സുല്‍ ജനറലുമായി ജലീല്‍ നടത്തിയത് ചട്ടവിരുദ്ധമാണ്. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ച് കേന്ദ്രധനമന്ത്രാലയം പ്രാഥമികഅന്വേഷണം നടത്തിയശേഷം ഇ.ഡിയോട് വിശദ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. ഇതേക്കുറിച്ച് വിശദമായ മൊഴി ഇ.ഡി രേഖപ്പെടുത്തി. ജലീലിനെതിരെ ഇ.ഡി കേസെടുക്കുമെന്നാണ് സൂചന.

വിദേശസഹായ നിയന്ത്രണചട്ടം പ്രകാരം ചട്ടപ്രകാരം പണം, ഉപകാരം, സമ്മാനം, സേവനം എന്നിങ്ങനെ ഏതുതരം വിദേശസഹായവും സ്വീകരിക്കാന്‍ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുന്‍കൂര്‍ അനുമതി വേണം. ഇതിനുള്ള അപേക്ഷ ധനമന്ത്രാലയം പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വിദേശസഹായം രാജ്യവിരുദ്ധ പ്രവര്‍ത്തിനത്തിനാണോ എന്നടക്കം പരിശോധിച്ച് ക്ലിയറന്‍സ് നല്‍കേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്. ഈ നടപടികളെല്ലാം ലംഘിച്ചതിനാലാണ് ജലീലിനെതിരെ അന്വേഷണം. മാത്രമല്ല ജലീലിനെ വീണ്ടും ചോദ്യം ചെയയാന്‍ വിളിക്കുമെന്നാണ് പറയുന്നത്. അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ജലീലിന്റെ കാര്യം ഓക്കെയാകും. പിന്നെ പാര്‍ട്ടിക്കോ സര്‍ക്കാരിനോ ജലീലിനെ രക്ഷിക്കാനാകില്ല.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (27 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends