Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഒന്നുറക്കെ വിളിച്ചെങ്കില്‍... സ്വപ്ന സുരേഷിനെ ബംഗലുരു മുതല്‍ കൊച്ചി വരേയും ശിവശങ്കറെ തിരുവനന്തപുരം മുതല്‍ കൊച്ചി വരേയും ചേസ് ചെയ്ത് ലൈവ് നല്‍കിയ ചാനലുകാരെ പറ്റിച്ച് ജലീല്‍ ചോറൂണ് ആഘോഷിച്ചു; അമിത്ഷായോട് ഒരവസരം കൂടി കെഞ്ചിയ ചാനലുകാര്‍ക്ക് മുമ്പില്‍ വരുന്നത് ചാകര; ഇഡിയ്ക്ക് പുറമേ എന്‍ഐഎയും കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യും

13 SEPTEMBER 2020 08:20 AM IST
മലയാളി വാര്‍ത്ത

മന്ത്രി കെടി ജലീലിനോട് മലയാളത്തിലെ കൊടികെട്ടിയ ചാനലുകാര്‍ക്ക് തീര്‍ത്താല്‍ തീരാത്ത ദേഷ്യമാണുള്ളത്. എങ്കിലും നാട്ടില്‍ തള്ളാന്‍ തങ്ങളുള്ളപ്പോള്‍, ഈച്ചയെപ്പോലും അനങ്ങാന്‍ സമ്മതിക്കാത്തപ്പോള്‍ ജലീലെങ്ങനെ ഇഡിയ്ക്ക് മുമ്പില്‍ പോയി. അതെങ്ങനെ ശരിയാകും. അരിയാഹാരം കഴിക്കുന്നവര്‍ക്ക് ദഹിക്കാന്‍ പറ്റാത്ത കാര്യം. പണ്ട് സ്വപ്നയെ ബംഗ്ലൂരു മുതല്‍ കൊച്ചി വരേയും ശിവശങ്കറെ തിരുവനന്തപുരം മുതല്‍ കൊച്ചി വരേയും മൂത്രം ഒഴിക്കാന്‍ പോലും വിടാതെ പിന്തുടര്‍ന്ന് ലൈവ് നല്‍കിയ മഹാന്‍മാരാണ്. ജലീലിന്റെ കാര്യം വന്നപ്പോള്‍ ആരും അറിഞ്ഞില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ജലീല്‍ പൊടിതട്ടി പോയപ്പോയാണ് ചാനലുകാര്‍ കാര്യം അറിയുന്നത്. അതും ഇവിടെ നിന്നല്ല കിലോമിറ്റേഴ് ടു കിലോമീറ്റേഴ്‌സ് അകലെയുള്ള ഡല്‍ഹിയില്‍ നിന്ന്.

ഇതോടെ ചാനല്‍ മുതലാളിമാരുടെ കണ്ണില്‍ ഇരുട്ട് കയറി. ജലീലിന്റെ പുറകെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍മാര്‍ എവിടെ. ഇതിനാണോ ശമ്പളം നല്‍കുന്നത്. ശെ... ഒന്നും പറയേണ്ട. വലിയ റേറ്റിങ്ങാണല്ലോ കളഞ്ഞ് കുളിച്ചത്. ഒരു ദിവസം മുഴുവന്‍ ആഘോഷിക്കാനുള്ള വകയായിരുന്നു. കൊറോണ കാരണം വരുത്തിയ പരസ്യ നഷ്ടം ജലീല്‍ ലൈവ് വഴി നികത്താമായിരുന്നു. ഇങ്ങനെ ചാനലുകാര്‍ ഉറങ്ങിയതിന് അവസാനം കുറ്റം ജലീലിനുമായി. ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു. എന്തിനാ തലയില്‍ മുണ്ടിട്ട് പോയത്. ഒന്നുറക്കെ വിളിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ ഒന്നു മൂളിയിരുന്നെങ്കില്‍ ലൈവിനായി ഓടി എത്തില്ലായിരുന്നോ. നല്ല കഥ. ജലീല്‍ പോയത് കല്യാണത്തിനോ ഉദ്ഘാടനത്തിനോ ഒന്നുമല്ലല്ലോ പറഞ്ഞിട്ട് പോകാന്‍. ചോദ്യം ചെയ്യാനല്ലെ. ഏറെ അപമാനമുണ്ടാക്കുന്ന ദിവസം സ്വയം പോലും അറിയാതിരിക്കാന്‍ ജലീല്‍ ശ്രമിച്ചത് സ്വാഭാവികം. അത് കണ്ട് പിടിക്കാന്‍ പറ്റാത്ത ചാനലുകാര്‍ ജലീലിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം.

ചാനലുകാരുടെ സങ്കടം പ്രതിപക്ഷവും ഏറ്റെടുത്തു. അതേസമയം ഇഡിയുടെ ചോദ്യം ചെയ്യല്‍ പുറത്താകുകയും ചെയ്തു. നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങളെത്തിച്ചുവെന്നതും അത് കടത്താന്‍ സി ആപ്റ്റിന്റെ വാഹനമുപയോഗിച്ചു വെന്നതുമാണ് മന്ത്രി ജലീലിന് എതിരെ ഇഡി ആരോപിക്കുന്ന കുറ്റം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി മന്ത്രിക്കുള്ള ബന്ധവും യു.എ.ഇ കോണ്‍സുലേറ്റുമായുള്ള അടുപ്പവുമെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദിച്ചറിഞ്ഞെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യല്‍ മന്ത്രി വൈകിട്ടു വരെയും രഹസ്യമാക്കി വച്ചിരുന്നതിലും പ്രതിപക്ഷം ദുരൂഹത സംശയിക്കുന്നുണ്ട്. വൈകിട്ട് ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന് ശേഷമാണ് വിവരം പുറത്തായത്. ഇത് ആരോപണത്തെ ബലപ്പെടുത്തുന്നതാണെന്ന വാദമാണ് യു.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്. പലതും മറച്ചുവയ്ക്കാനുണ്ടെന്ന തോന്നല്‍ ശക്തിപ്പെടുത്തുന്നതും സര്‍ക്കാരിനെയും ഇടതുമുന്നണിയെയും വെട്ടിലാക്കുന്നതാണ്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിസഭാംഗത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അങ്ങനെ കുറ്റം പറഞ്ഞ് ചാനലുകാരും പ്രതിപക്ഷവും ജലീലിന്റെ വീട്ടിന് പുറത്തും കേരളത്തിലൊട്ടാകെയും അടിയുണ് നടത്തുമ്പോള്‍ ജലീല്‍ ചോറൂണല്‍ ആഘോഷത്തിലായിരുന്നു. നിലവിളക്കിന് മുമ്പിലിരുന്ന് മാസ്‌ക് വച്ച് കൊച്ച് കുട്ടിക്ക് ചോറും വാരിക്കൊടുത്ത് പേരിടുകയും ചെയ്തു. ജലീല്‍ ഒളിവില്‍ എന്ന ബിഗ് ബ്രേക്കിംഗ് കാണിക്കുന്ന സമയത്താണ് ജലീല്‍ ചോറൂണ് നല്‍കി വീഡിയോ പ്രചരിപ്പിച്ചത്. അതോടെ ചാനലുകാര്‍ വീണ്ടും തോറ്റു.

തോല്‍വിക്ക് പകരം വീട്ടാല്‍ ചാനലുകാര്‍ അമിത്ഷായെ മനമുരുകി പ്രാര്‍ത്ഥിച്ചു. വിളിച്ചാല്‍ വിളികേള്‍ക്കുന്ന അമിത്ഷായാകട്ടെ കലി തുള്ളി. ഇതോടെ മന്ത്രി ജലീലിന്റെ കാര്യം ഓക്കെയായി. ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് ഇഡി പറയുന്നത്. അതായത് ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. മാത്രമല്ല എന്‍ഐഎ, കസ്റ്റംസ് എന്നിവര്‍ ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. അമ്പട പുളുസേ... ചാനലുകള്‍ക്ക് കോളാണല്ലോ വരുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends