Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തലയില്‍ കൈവച്ച് കേരളം... സ്വപ്നയ്‌ക്കൊപ്പം ഹോട്ടലില്‍ മന്ത്രിപുത്രന്‍, ചിത്രങ്ങള്‍; 4 കോടി കമ്മിഷനിലും പങ്കുപറ്റിയതായി മനോരമ വാര്‍ത്ത; സ്വപ്നയുമൊത്തുള്ള മന്ത്രിപുത്രന്റെ ചിത്രങ്ങള്‍ അന്വേഷണ സംഘങ്ങള്‍ക്ക്; ബിനീഷ് കോടിയേരിക്കും മന്ത്രി കെടി ജലീലിനും പിന്നാലെ മന്ത്രി പുത്രന്റെ വാര്‍ത്ത പുറത്ത് വന്നതോടെ ചര്‍ച്ചകള്‍ സജീവം

13 SEPTEMBER 2020 09:37 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ മനോരമ പത്രം കണ്ട് സകലരുടേയും കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്. ബിനീഷ് കോടിയേരിയ്ക്കും മന്ത്രി കെടി ജലീലിനും പിന്നാലെ ഒരു മന്ത്രി പുത്രന്‍ കൂടി വാര്‍ത്തകളില്‍ നിറയുകാണ്. സ്വപ്നയ്‌ക്കൊപ്പം ഹോട്ടലില്‍ മന്ത്രിപുത്രന്‍, ചിത്രങ്ങള്‍; 4 കോടി കമ്മിഷനിലും പങ്കുപറ്റി എന്നാണ് മനോരമ ബൈ ലൈനോട് കൂടി വാര്‍ത്ത നല്‍കിയിരിക്കുന്നത്. മാത്രമല്ല സ്വപ്നയുമൊത്തുള്ള മന്ത്രിപുത്രന്റെ ചിത്രങ്ങള്‍ അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചു എന്നുമാണ് പറയുന്നത്.

മനോരമ വാര്‍ത്തയുടെ പൂര്‍ണ രൂപം ഇങ്ങനെ

ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് ലഭിച്ചത്.

തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ മുറിയില്‍ വച്ചുള്ളതാണ് ചിത്രങ്ങളെന്നും വിവരം ലഭിച്ചു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നുമാണു വിവരം.

ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതില്‍ പ്രമുഖ പങ്ക് ഈ ആള്‍ക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. മന്ത്രി ദുബായില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്‍പായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. ആദ്യം ഇവര്‍ക്കു കൈമറിഞ്ഞ 2 കോടിയില്‍ 30 ലക്ഷം ഈ മൂന്നാമനു നല്‍കാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രന്‍ ലംഘിച്ചതോടെയാണ് ചിത്രങ്ങള്‍ പുറത്തേക്കു പോയത്. ഇതില്‍ ചിലത് അന്വേഷണ സംഘത്തിനും കിട്ടി.

ലൈഫ് മിഷന്‍ ഇടപാടില്‍ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു. കണ്ണൂരില്‍ ഒരു പ്രമുഖ റിസോര്‍ട്ടിന്റെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ക്കും ഈ റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നാണു സൂചന. വീസ സ്റ്റാംപിങ് കരാര്‍ യുഎഎഫ്എക്‌സിനു നേടിക്കൊടുത്തതിന്റെ കമ്മിഷന്‍ പണമാണ് ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയതെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് 3 കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നത്. കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 3 ഏജന്‍സികളുടെയും പക്കല്‍ മന്ത്രിപുത്രന് സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇങ്ങനെ പോകുന്നതാണ് മനോരമ വാര്‍ത്ത. ബിനീഷ് കോടിയേരിയ്ക്കും മന്ത്രി കെടി ജലീലിനും പിന്നാലെ ഒരു മന്ത്രി പുത്രന്‍ കൂടി വന്നതോടെ കാര്യങ്ങള്‍ ജോറായി. അതായത് രണ്ട് മന്ത്രിമാരാണ് ഇപ്പോള്‍ ഉത്തരം പറയേണ്ടി വരുന്നത്.

അതേസമയം മന്ത്രി കെ.ടി. ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി എന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ജലീലിനെ വെള്ളപൂശാനുള്ള സിപിഎമ്മിന്റെ ചെപ്പടി വിദ്യയാണതെന്ന് അദ്ദേഹം പറഞ്ഞു. ജലീല്‍ പടച്ചുവിടുന്ന പുതിയ നാടകം. നേരത്തെ ഇതുപോലൊരു വാട്ട്‌സ് ആപ്പ് കള്ളക്കഥ ജലീല്‍ ഇറക്കിയതാണെന്നും അദ്ദേഹം പറഞ്ഞു .സത്യം ജയിക്കും എന്ന് സ്വപ്നയും നേരത്തെ പറഞ്ഞിരുന്നു. ഒപ്പം ഒരു കള്ളക്കഥയും . സ്വപ്നയും ജലീലും ഒരേ തൂവല്‍പ്പക്ഷികള്‍ തന്നെയാണ്. കള്ളക്കഥകള്‍ക്ക് ഏതാനും ദിവസത്തെ ആയുസുമാത്രമേയുള്ളുവെങ്കിലും അത്രയും ദിവസം കുറച്ചുപേരെയെങ്കിലും കബളിപ്പിക്കാമെന്നാണ് ജലീല്‍ കരുതുന്നതെന്നും കെ.സുരേന്ദ്രന്‍
പറഞ്ഞു. എന്തായാലും പുതിയ മന്ത്രി പുത്രന്റെ രംഗപ്രവേശനം പ്രതിപക്ഷവും ചാനലുകാരും ഉടന്‍ ആഘോഷിച്ച് തുടങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends