മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം... മുന്‍പിലേക്ക് ചാടിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കയ്യൊടിഞ്ഞു

മന്ത്രി കെടി ജലീന്റെ വളാഞ്ചേരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ മന്ത്രിക്ക് നേരെ യുവജന സംഘടനകള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തിലാണ് മന്ത്രിയുടെ യാത്ര. യാത്രയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ട്. ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്ബിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി. നേരത്തെ വീടിന് മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. വാഹനവ്യൂഹത്തിന് മുന്‍പിലേക്ക് ചാടിയാണ് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പൊലീസ് ജീപ്പില്‍ തട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജീര്‍ ബാബുവിന്റെ കയ്യൊടിഞ്ഞു. രണ്ട് പേര്‍ക്ക് പ്രതിഷേധത്തിനിടെ പരിക്കേറ്റു.പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കിടെ മന്ത്രി കുറ്റിപ്പുറം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സൈറ്റ് സന്ദര്‍ശിച്ചു. ചങ്ങരംകുളത്ത് വച്ചാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്ബിലാവില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി മന്ത്രി വീട്ടിലെത്തിയതിന് ശേഷം മാത്രമായിരുന്നു വിവരം മാധ്യമങ്ങള്‍ അറിഞ്ഞത്. ചോദ്യം ചെയ്യലിന് ശേഷം പല തവണ മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രി തയ്യാറുമായിരുന്നില്ല.
https://www.facebook.com/Malayalivartha






















