കൊല്ലത്ത് ഓട്ടോ ഡ്രൈവറുടെ മരണം... സുഹൃത്തായ യുവതി അറസ്റ്റില്‍

കുളത്തൂപ്പുഴയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ ഡ്രൈവറായ ആറ്റിനുകിഴക്കേക്കര പി.എസ് ഭവനില്‍ ദിനേശി(25)നെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ചന്ദനക്കാവ് വടക്കേചെറുകര രശ്മിയെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുഹൃത്തിനൊപ്പം ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. ആ സമയം വീട്ടില്‍ രശ്മി മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ വച്ച് ദിനേശും സുഹൃത്തും തമ്മില്‍ വഴക്ക് ഉണ്ടായി എന്നും പിടിച്ച് മാറ്റുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചുവെന്നുമാണ് യുവതി നല്‍കിയ മൊഴി. സമീപവാസികളാണ് വീടിന്റെ അടുക്കള വാതിലില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം അറിയിച്ചത്. എന്നാല്‍ പൊലീസ് ഈ മൊഴി മുഖവിലക്ക് എടുത്തില്ല. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏല്‍പ്പിച്ചു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അടിയേറ്റ സ്ഥലത്ത് നിന്നും അടുക്കളവരെ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയ പാടുകളുമുണ്ട്. ദിനേശിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha






















