കേരളത്തില്‍ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷ 'നീറ്റ് ' എഴുതിയത് 75-80 % പേര്‍, കോവിഡ് ഭീതിയും യാത്രാപ്രശ്‌നങ്ങളും കേരളത്തില്‍ വിദ്യാര്‍ഥികള്‍ കുറയാന്‍ ഇടയാക്കിയെന്ന് വിലയിരുത്തല്‍

രാജ്യത്താകെ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷ 85-90 % പേര്‍ എഴുതിയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. പരീക്ഷ താരതമ്യേന എളുപ്പമായിരുന്നുവെന്ന് പല കേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.
എന്നാല്‍ 'നീറ്റ്' എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം പതിവിലും കുറവായിരുന്നു. വിവിധ ജില്ലകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ആകെ 7580 % പേരാണ് പരീക്ഷയെഴുതിയത്.
കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ പരീക്ഷയില്‍ ശരീര താപനില കൂടിയവര്‍ക്കും ചുമയും തുമ്മലുമുള്ളവര്‍ക്കും പ്രത്യേകം മുറി ക്രമീകരിച്ചിരുന്നെങ്കിലും ചില ജില്ലകളില്‍ ഇതുപയോഗിക്കേണ്ടി വന്നില്ല.
മലപ്പുറം, കൊല്ലം ജില്ലകളിലായി മൂന്നു കേന്ദ്രങ്ങളില്‍ മാറ്റമുണ്ടായെങ്കിലും ഇവിടെയും ആശയക്കുഴപ്പമില്ലാതെ പരീക്ഷ നടന്നു. നിലമ്പൂര്‍ ഫാത്തിമഗിരി സ്‌കൂളില്‍ പരീക്ഷയെഴുതേണ്ട ഒരു വിദ്യാര്‍ഥിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. പകരം മറ്റൊരു ദിവസം അവസരം നല്‍കാമെന്ന എന്‍ടിഎ ഉത്തരവ് ലഭിച്ചതിനാല്‍ ഈ വിദ്യാര്‍ഥി എത്തിയില്ല.
തിരുവനന്തപുരം ജില്ലയില്‍ മാത്രം 3600-ലേറെ കുട്ടികള്‍ കുറഞ്ഞു. 16,400 കുട്ടികള്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 12,757 പേര്‍ മാത്രമാണു പരീക്ഷയ്‌ക്കെത്തിയത്. കേരളത്തിലാകെ 1.15 ലക്ഷം പേരാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. കോവിഡ് ഭീതിയും യാത്രാപ്രശ്‌നങ്ങളുമാണ് കേരളത്തില്‍ വിദ്യാര്‍ഥികള്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha






















