പരീക്ഷണം അരുതേ... കേരളത്തെ സംബന്ധിച്ച് ഈ ആഴ്ച അതിനിര്‍ണായകം; ബിനീഷ് കോടിയേരി, മന്ത്രി കെ.ടി. ജലീല്‍, മന്ത്രി പുത്രന്‍ എന്നിവരെ ഈ ആഴ്ച ചോദ്യം ചെയ്‌തേക്കും; കടുത്ത നടപടിയിലേക്ക് നീങ്ങിയാല്‍ രാഷ്ട്രീയ കേരളം തിളയ്ക്കും

ഒരിടവേളയ്ക്ക് ശേഷം കേരള രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. സര്‍ക്കാര്‍ സെക്രട്ടറി സ്വപ്ന സുരേഷില്‍ തട്ടി വീണപ്പോള്‍ മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനേയോ സര്‍ക്കാര്‍ പ്രതിനിധിയേയോ കാട്ടിത്തരാന്‍ ചാനല്‍ ചര്‍ച്ചക്കാരും പാര്‍ട്ടിക്കാരും വെല്ലു വിളിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് ചോദ്യം ചെയ്യാന്‍ പോകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. സഖാക്കളെ സംബന്ധിച്ച് വലിയ നാണക്കേടാണ് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി, മന്ത്രി കെടി ജലീല്‍, മന്ത്രി പുത്രന്‍ എന്നിവരാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ നോട്ടപ്പുള്ളികളായിരിക്കുന്നത്. ഈ ആഴ്ച അതി നിര്‍ണായകമാണ്. ഇവരെ മൂന്ന് പേരേയും ഈ ആഴ്ച ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. അതില്‍ എന്‍ഐഎയും കസ്റ്റംസും ഇഡിയും ഒക്കെയുണ്ട്. എന്നാല്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഇതില്‍ ബിനീഷിനേയും മന്ത്രി ജലീലിനേയും ഒരു വട്ടം ചോദ്യം ചെയ്തതാണ്. രണ്ടാംവട്ടം ഇഡി ചോദ്യം ചെയ്യാന്‍ വിളിക്കുന്നതിന് പിന്നാലെയാണ് മറ്റ് ദേശീയ അന്വേഷണ ഏജന്‍സികളും പിടി മുറുക്കുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രി പുത്രനും സ്വപ്നയുമായുള്ള ബന്ധം പുറത്തായത്. ഈ മന്ത്രി പുത്രന്‍ ഇ.പി. ജയരാജന്റെ മകനാണെന്നാണ് ബിജെപി നേതാവ് സുരേന്ദ്രന്‍ പറയുന്നത്. മനോരമ വാര്‍ത്ത വന്നതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്.
എന്തായാലും ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് ലഭിച്ചത്.
തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ മുറിയില്‍ വച്ചുള്ളതാണ് ചിത്രങ്ങളെന്നും വിവരം ലഭിച്ചു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് മന്ത്രി പുത്രനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നുമാണു വിവരം.
ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതില്‍ പ്രമുഖ പങ്ക് ഈ ആള്‍ക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. മന്ത്രി ദുബായില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്‍പായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. ആദ്യം ഇവര്‍ക്കു കൈമറിഞ്ഞ 2 കോടിയില്‍ 30 ലക്ഷം ഈ മൂന്നാമനു നല്‍കാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രന്‍ ലംഘിച്ചതോടെയാണ് ചിത്രങ്ങള്‍ പുറത്തേക്കു പോയത്. ഇതില്‍ ചിലത് അന്വേഷണ സംഘത്തിനും കിട്ടി. ലൈഫ് മിഷന്‍ ഇടപാടില്‍ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു.
അതേസമയം പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ മന്ത്രി കെ.ടി ജലീല്‍ വളാഞ്ചേരിയിലെ വസതിയില്‍നിന്ന് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. ഞായറാഴ്ച വൈകിട്ട് നാലിന് പുറപ്പെട്ട മന്ത്രി വൈകിട്ട് ഒന്‍പതരയോടെയാണ് തിരുവനന്തപുരത്തെത്തെതിയത്. ഔദ്യോഗിക വസതിക്കുമുന്നില്‍ മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ പ്രതിഷേധമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി.
യാത്രയ്ക്കിടെ കെ.ടി.ജലീലിനെതിരെ കൊല്ലത്തും പ്രതിഷേധമുണ്ടായി. വാഹനത്തിനുനേരെ കരുനാഗപ്പള്ളിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കൊട്ടിയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് വാഹനത്തിനുനേരെ ചീമുട്ടയെറിഞ്ഞു, മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഇന്നും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് ബിജെപിയും കോണ്‍ഗ്രസും നല്‍കുന്ന മുന്നറിയിപ്പ്.
"
https://www.facebook.com/Malayalivartha






















