ചങ്കിടുപ്പ് ഇനിയും കൂടും... ശിവശങ്കറില്‍ നിന്നുമാറി അന്വേഷണ സംഘം രാഷ്ട്രീയക്കാരിലേക്ക് എത്തിയതോടെ സ്വപ്നയ്ക്കും റമീസിനും നെഞ്ചുവേദന; അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് പോകുമെന്നായതോടെ ഇനിയും നെഞ്ചിടുപ്പ് കൂടും; 100 കോടിയുടെ ലൈഫ് പദ്ധതിയില്‍ ചോദിച്ച കമ്മിഷന്‍ 15 ശതമാനമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്ത് കേസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും മാറി രാഷ്ട്രീയക്കാരിലേക്ക് മാറിയതോടെ സ്വപ്ന സുരേഷിന്റേയും കൂട്ടരുടേയും നെഞ്ചിടിക്കുകയാണ്. ഇപ്പോള്‍ തന്നെ മൂന്ന് പ്രമുഖരാണ് സംശയ നിഴലിലുള്ളത്. ബിനീഷ് കോടിയേരി, മന്ത്രി കെടി ജലീല്‍, മന്ത്രി പുത്രന്‍ എന്നിവര്‍ കളം നിറഞ്ഞതോടെ സ്വപ്നയുടേയും കൂട്ടരുടേയും നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്.
ഇന്നലെയാണ് സ്വപ്ന സുരേഷും റെമീസും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വപ്ന സുരേഷിനെ പ്രവേശിപ്പിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം റമീസിനെ ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വപ്ന ആശുപത്രി വിട്ടത്. നേരത്തെ നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്നുള്ള ഇ.സി.ജി പരിശോധനയില്‍ വ്യതിയാനം അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കിടത്തി ചികിത്സ നല്‍കിയത്. ശനിയാഴ്ച അസ്വസ്ഥതകള്‍ മാറിയ സാഹചര്യത്തിലായിരുന്നു ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്ത് ജയിലിലേക്ക് മാറ്റിയത്. ഞായറാഴ്ച വൈകിട്ട് നെഞ്ച് വേദനയനുഭവപ്പെടുന്നതായി ജയില്‍ അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. റമീസിന് വയറ് വേദനയും ദഹനക്കേടും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളേജിലെത്തിച്ചത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് അടക്കമുള്ള സ്വകാര്യ നിര്‍മാണക്കമ്പനികള്‍ക്കു സ്വപ്ന സുരേഷ് വാഗ്ദാനം ചെയ്തത് 100 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ആവശ്യപ്പെട്ടതു 15 ശതമാനം കമ്മിഷനാണ്. ഇതില്‍ യുഎഇയിലെ ജീവകാരുണ്യസംഘടനയായ റെഡ്ക്രസന്റ് സഹകരിക്കുന്ന 20 കോടി രൂപയുടെ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയും ഉള്‍പ്പെടും.
തൃശൂര്‍ വടക്കാഞ്ചേരിയിലെ പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ ഇടുക്കിയിലെ മൂന്നാറിലും കൊല്ലത്തെ കുളത്തൂപ്പുഴയിലും റെഡ്ക്രസന്റിന്റെ സഹകരണത്തോടെ സമാന പദ്ധതികള്‍ വരുമെന്നായിരുന്നു സ്വപ്നയുടെ വാഗ്ദാനം. എന്നാല്‍ ഈ പദ്ധതികളുടെ വിവരം റെഡ്ക്രസന്റോ യുഎഇ കോണ്‍സുലേറ്റോ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ല.
ലൈഫ് മിഷനും ഇതേപ്പറ്റി അറിവില്ല. യൂണിടാക്കിനു പുറമേ മറ്റു 2 നിര്‍മാണക്കമ്പനികളുമായും സ്വപ്ന വിലപേശല്‍ നടത്തിയതായി അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചു. മൂന്നാറില്‍ സ്വകാര്യഭൂമി വിലയ്ക്കു വാങ്ങിയും കുളത്തൂപ്പുഴയില്‍ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിലും പദ്ധതി നടപ്പാക്കുമെന്നാണ് യൂണിടാക് കമ്പനി പ്രതിനിധികളെ സ്വപ്ന അറിയിച്ചിരുന്നത്.
മൂന്നാറിലെ സ്വകാര്യഭൂമി, ബെംഗളൂരു ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് ഇടനിലക്കാരനായി കൊച്ചിയിലെ ലഹരിസംഘം വാങ്ങിയതാണെന്നും സൂചനയുണ്ട്.
അതേസമയം യുഎഇ റെഡ് ക്രസന്റുമായി സഹകരിച്ച് തൃശൂരില്‍ ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തും. കൊച്ചിയില്‍ ഹാജരാകാന്‍ അദ്ദേഹത്തിനു നോട്ടിസ് നല്‍കി. എന്നാല്‍, അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് യു.വി.ജോസ് പറഞ്ഞു.
വടക്കാഞ്ചേരിയില്‍ 20 കോടി രൂപയുടെ ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ സര്‍ക്കാരിനു വേണ്ടി റെഡ് ക്രസന്റുമായി 2019 ജൂലൈ 11ന് ധാരണാപത്രം ഒപ്പിട്ടത് യു.വി.ജോസ് ആണ്. കരാറുമായി ബന്ധപ്പെട്ട് രേഖകളൊന്നും കൃത്യമായിരുന്നില്ലെന്നു പിന്നീടു വ്യക്തമായി. ഇഡിക്കു ബിനീഷ് കോടിയേരി നല്‍കിയ മൊഴികളിലും ലൈഫ് മിഷന്‍ പദ്ധതിയെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങളുണ്ട്. ഇതോടെയാണ് വമ്പന്‍ സ്രാവുകള്‍ പുറത്താകുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















