സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ പൊതുഭരണവകുപ്പിന്റെ ശുപാര്‍ശ

സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ പൊതുഭരണവകുപ്പ് ശുപാര്‍ശചെയ്തു. 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങണമെന്നും വകുപ്പ് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ അന്തിമതീരുമാനമുണ്ടാവും.ഇപ്പോള്‍ അവശ്യസേവനവിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി തുടരുന്നുമുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് ഇളവുതുടരാന്‍ സാധ്യതയുണ്ട്. അവര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ടുചെയ്ത് അവിടങ്ങളില്‍ ജോലിചെയ്യണം.
പൊതുഗതാഗതം സാധാരണനിലയിലാവുന്ന മുറയ്ക്ക് ഇവരും ഓഫീസിലെത്തണം. നാലാംഘട്ട തുറക്കലിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്.
"
https://www.facebook.com/Malayalivartha






















